തലയില്‍ നിന്ന് അല്പം തടവി വുളു ചെയ്തു കൊണ്ട് ശാഫി മദ്ഹബ് അല്ലാത്തവരുടെ ജമാഅത്തില്‍ പങ്കെടുത്താല്‍ ജമാഅത്ത് ശരിയാകുമോ? നിസ്കാരം ശരിയാകുമോ?

ചോദ്യകർത്താവ്

basheer

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഇതര മദ്ഹബുകാരോടൊപ്പം തുടരുമ്പോള്‍, മഅ്മൂമിന്റെ വിശ്വാസപ്രകാരം ഇമാമിന്റെ നിസ്കാരം ശരിയാവണമെന്നതാണ് തുടര്‍ച്ചയും നിസ്കാരവും ശരിയാവാനുള്ള നിബന്ധനയായി പണ്ഡിതര്‍ പറയുന്ന പ്രബലാഭിപ്രായം. അങ്ങനെ നോക്കുമ്പോള്‍, മേല്‍പറഞ്ഞ രൂപത്തില്‍ തുടര്‍ച്ചക്കോ നിസ്കാരത്തിനോ യാതൊരു കുഴപ്പവുമില്ല. ശാഫീ മദ്ഹബ് കാരനായ മഅ്മൂം തലയില്‍നിന്ന് അല്‍പം തടവിയത്കൊണ്ട്  ഇമാമിന്റെ നിസ്കാരം ശരിയല്ലെന്ന് അവന്‍ വിശ്വസിക്കുന്നില്ലല്ലോ. അത് കൊണ്ട് തന്നെ നിസ്കാരവും തുടര്‍ച്ചയും ശരിയാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter