കീഴ്വായു കാരണം ഇടക്കിടക്ക് വുളു മുറിയുന്നു, ഇതിനു വല്ല വിട്ടുവീഴ്ചയും ഉണ്ടോ?

ചോദ്യകർത്താവ്

ബഷീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇല്ല, ഇടക്കിടക്ക് ഉണ്ടാവുന്ന ഇത്തരം വുദു മുറിയുന്ന കാര്യങ്ങള്‍ക്ക് വിട്ട് വീഴ്ചയൊന്നുമില്ല, വുദു നിര്‍ബന്ധമാവുന്ന കാര്യങ്ങള്‍ക്ക് വുദു ചെയ്യുക തന്നെ വേണം. എന്നാല്‍ അതൊരു അസുഖമാവുകയും നില്‍ക്കാതെ ഉണ്ടാവുകയും ചെയ്യുകയാണെങ്കില്‍ (മൂത്ര വാര്‍ച്ച പോലെ) നിത്യഅശുദ്ധിക്കാരനായി പരിഗണിക്കപ്പെടുകയും സമയമായ ശേഷം വുദു ചെയ്യേണ്ടതും എത്രയും വേഗം നിസ്കാരം നിര്‍വ്വഹിക്കേണ്ടതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter