പ്രസവരക്തക്കാരിക്ക് നിസ്കാരം നിര്‍ബന്ധമാണോ? മൂന്നു മാസം ഗര്‍ഭം ഉണ്ടായി പിന്നീട് ബ്ലീഡിംഗ് ഉണ്ടായാല്‍ നിസ്കാരം നിര്‍ബന്ധമാണോ? പിന്നീട് ഡീ യെന്‍ സീ ചെയ്താല്‍ ഉണ്ടാവുന്ന രക്തപ്പോക്കിനും നിസ്കാരം നിര്‍ബന്ധമുണ്ടോ?

ചോദ്യകർത്താവ്

sadeek

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹൈളോ നിഫാസോ ഉള്ള സമയത്ത് നിസ്കാരവും നോമ്പും അനുവദനീയമല്ല, ആ ദിവസങ്ങളിലെ നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല, നോമ്പ് ഖളാഅ് വീട്ടേണ്ടതാണ്. ഹൈളോ നിഫാസോ അല്ലാത്ത രക്തങ്ങളൊക്കെ ഇസ്തിഹാദത് എന്ന വകുപ്പിലാണ് വരുന്നത്. ബ്ലീഡിംഗും ഇസ്തിഹാളത് എന്ന ഇനത്തിലാണ് ഉള്‍പ്പെടുക. ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് വരുന്ന രക്തവും ഹൈള് അല്ലെങ്കില്‍ ഇസ്തിഹാദത് തന്നെ. ഇസ്തിഹാളതിന്റെ അവസരത്തിലെ നിയമങ്ങള്‍ നിത്യഅശുദ്ധിക്കാരുടേത് പോലെയാണ്. അഥവാ, അതുണ്ടാകുമ്പോഴും നിസ്കാരവും നോമ്പും നിര്‍ബന്ധം തന്നെയാണ്. ഓരോ നിസ്കാരത്തിനും സമയം ആയ ശേഷം ആ ഭാഗം വൃത്തിയാക്കേണ്ടതും രക്തം പുറത്തേക്ക് വരാതിരിക്കാനായി ഗുഹ്യഭാഗത്ത് പഞ്ഞിയോ മറ്റോ വെച്ച് ഭദ്രമായി കെട്ടേണ്ടതുമാണ്. ശേഷം ഉടനെത്തന്നെ വുദു ചെയ്ത് പെട്ടെന്ന് തന്നെ നിസ്കാരം നിര്‍വ്വഹിക്കേണ്ടതുമാണ്. നോമ്പുള്ള സമയമാണങ്കില്‍, ഗുഹ്യ ഭാഗത്തിന്റെ ഉള്ളിലേക്ക് പഞ്ഞിപോലോത്തവ വെച്ചാല്‍ നോമ്പ് മുറിയുമെന്നതിനാല്‍ പകല്‍ സമയത്ത് അത് നിര്‍ബന്ധമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter