വിഷയം: ‍ വെള്ളിയാഴ്ച ദിവസത്തെ സ്ത്രീകളുടെ ളുഹർ നിസ്കാരം

വെള്ളിയാഴ്‌ച ദിവസം സ്ത്രീകൾ ജുമുഅയുടെ സമയമായ ഉടനെ ളുഹ്ർ നിസ്കരികരിക്കുന്നത് വിരോധമുണ്ടോ? അതോ പള്ളിയിൽ ജുമുഅ നിസ്കാരം കഴിയുന്നത് വരെ സ്ത്രീകൾ തങ്ങളുടെ നിസ്കാരം വൈകിപ്പിക്കണോ?

ചോദ്യകർത്താവ്

SHAN

Sep 10, 2025

CODE :Pra15708

അല്ലാഹുവിന്റെ തുരുനാമത്തിൽ, അവനാണ് സർവ്വസ്തുതിയും പ്രവാചകരുടെയും കുടുംബത്തിന്റെയും മേൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ  

വെള്ളിയാഴ്ച ളുഹർ നിസ്കരിക്കുന്നതിന് സ്ത്രീകൾ ജുമുഅ നിസ്കാരം അവസനിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ല. ഏതു നിസ്കാരവും പോലെ, സമയത്തിന്റെ ആദ്യം തന്നെ നിർവഹിക്കലാണ് ഇവിടെയും ഉത്തമം. അതുമൂലം ആദ്യ സമയം നിസ്കരിച്ചുവെന്നതിൻറെ ശ്രേഷ്ടത ലഭിക്കുകയും ചെയ്യും.

(തുഹ്ഫ 2: 419)

കാര്യങ്ങൾ യഥാവിധി മനസ്സിലാക്കി ആരാധനകൾ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ

തയ്യാറാക്കിയത് : Nazal Nawas
 Department of Fiqh and Usul Al Fiqh, Malik Deenar Islamic Academy, Thalangara

ASK YOUR QUESTION

Voting Poll

Get Newsletter