വിഷയം:  വെള്ളിയാഴ്ച ദിവസത്തെ സ്ത്രീകളുടെ ളുഹർ നിസ്കാരം
ജുമുഅ ദിവസം സ്ത്രീകൾക് ജുമുഅ ബാങ്ക് കൊടുത്താൽ ഉടനെ ളുഹ്ർ നിസ്കരിക്കാൻ പറ്റുമോ ? അല്ലെങ്കിൽ ജുമുഅ കഴിയുന്നത് വരെ കാത്തുനിൽക്കാനോ ?
ചോദ്യകർത്താവ്
SHAN
Sep 10, 2025
CODE :Pra15708
അല്ലാഹുവിന്റെ തുരുനാമത്തിൽ, അവനാണ് സർവ്വസ്തുതിയും പ്രവാചകരുടെയും കുടുംബത്തിന്റെയും മേൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ
സ്ത്രീകൾ വെള്ളിയാഴ്ച ളുഹുർ നിസ്കരിക്കാൻ ജുമുഅ പിരിയുന്നത് വരെ കാത്തിരിക്കേണ്ടതില്ല .സമയം അയാൽ വേഗം നിസ്കരിക്കലാണ് അവർക്കുത്തമം .ആദ്യ സമയത്തിന്റെ ശ്രേഷ്ഠത കിട്ടാൻ വേണ്ടിയാണ്.
(തുഹ്ഫ 2: 419)
കാര്യങ്ങൾ മനസ്സിലാക്കി അമൽ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
തയ്യാറാക്കിയത് : Nazal Nawas
 Department of Fiqh and Usul Al Fiqh, Malik Deenar Islamic Academy, Thalangara
 

