വിഷയം:  നിസ്കാരം ബത്വിലാകുന്ന ശബ്ദങ്ങൾ
നിസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ മനപൂർവ്വം ഒരാൾ എന്തെകിലും കാര്യം ചിന്തിച്ചു. ഈ സമയത്ത് അയാൾ ചൊല്ലുന്നത് തെറ്റി, നിസ്കാരത്തിൽ ഇല്ലാത്ത രണ്ടക്ഷരം വന്നു. ഇതുകൊണ്ട് നിസ്കാരം ബത്വിലാകുമോ?
ചോദ്യകർത്താവ്
ജസീൽ
Sep 14, 2025
CODE :Pra15732
അല്ലാഹുവിന്റെ തിരുനാമത്തിൽ. സർവ്വസ്തുതിയും അല്ലാഹുവിനാണ്. പ്രവാചകരുടെയും കുടുംബത്തിന്റെയും മേൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ.
പരിപൂർണ്ണമായ മനസ്സാന്നിദ്ധ്യത്തോടെയും ഭയഭക്തിയോടെയും നിർവ്വഹിക്കലാണ് നിസ്കാരത്തിന്റെ പരിപൂർണ്ണത.
ദിക്ർകളല്ലാത്ത , അർത്ഥമില്ലാത്ത ഒന്നിലധികം അക്ഷരങ്ങളോ അർത്ഥമുള്ള ഒരക്ഷരമോ മനഃപൂർവ്വം ഉച്ചരിക്കുന്നത് കൊണ്ട് നിസ്കാരം ബാത്വിലാകും.'നിസ്കാരത്തിലാണെന്ന' ഓർമ്മയില്ലാതെയോ, മറന്ന് കൊണ്ടോ സംഭവിക്കുന്ന ചെറിയ സംസാരങ്ങൾ (രണ്ടോ മൂന്നോ വാക്കുകൾ പോലെ) പൊറുക്കപ്പെടുന്നതാണ്. (മഹല്ലി 1/204)
കാര്യങ്ങൾ മനസ്സിലാക്കി അമൽ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ.
തയ്യാറാക്കിയത്: Muhammad Farzaq
(Dept. of Fiqh and Usul Al Fiqh, Malik Deenar Islamic Academy Thalangara)
 

