വിഷയം: നിസ്കാരം ബത്വിലാകുന്ന ശബ്ദങ്ങൾ
നിസ്കരിച്ചു കൊണ്ടിരിക്കെ മനപൂർവ്വം അന്യ കാര്യങ്ങൾ ചിന്തിക്കുകയും അതുകാരണം പാരായണം ചെയ്യുന്നത് പിഴച്ചു മറ്റു കാര്യങ്ങൾ മൊഴിയുകയും ചെയ്തത് കൊണ്ട് നിസ്കാരം ബാത്വിലാകുമോ
ചോദ്യകർത്താവ്
ജസീൽ
Sep 14, 2025
CODE :Pra15732
അല്ലാഹുവിന്റെ തിരുനാമത്തിൽ. സർവ്വസ്തുതിയും അല്ലാഹുവിനാണ്. പ്രവാചകരുടെയും കുടുംബത്തിന്റെയും മേൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ.
പരിപൂർണ്ണ മനസാന്നിധ്യത്തോടെയും ഭയഭക്തിയോടെയും നിർവ്വഹിക്കുന്നതിലാണ് നിസ്കാരത്തിന്റെ പരിപൂർണ്ണത.
പാരായണം ചെയ്തു കൊണ്ടിരിക്കുന്ന ഖുർആനിലും മൊഴിയുന്ന ദിക്റുകളിലുമായി ആദ്യാവസാനം വരെ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കണം.
ദിക്റുകളല്ലാത്ത, അർത്ഥശൂന്യമായ ഒന്നിലധികം അക്ഷരങ്ങളോ, അർത്ഥം വരുന്ന ഒരക്ഷരമോ മനഃപൂർവ്വം ഉച്ചരിക്കുന്നത് കൊണ്ട് നിസ്കാരം ബാത്വിലാകും. അതേ സമയം, ‘ഞാൻ നിസ്കാരത്തിലാണെന്ന' ഓർമ്മയില്ലാതെ, അവിചാരിതമായി സംഭവിക്കുന്ന ചെറിയ പദങ്ങൾ (രണ്ടോ മൂന്നോ വാക്കുകൾ) പൊറുക്കപ്പെടുന്നതുമാണ്.
(മഹല്ലി 1/204)
കാര്യങ്ങൾ മനസ്സിലാക്കി അമൽ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ.
തയ്യാറാക്കിയത്: Muhammad Farzaq
(Dept. of Fiqh and Usul Al Fiqh, Malik Deenar Islamic Academy Thalangara)


