വിഷയം: ‍ ഭാര്യ സഹോദരി

ഒരാൾക്ക് ഭാര്യ ജീവിച്ചിരിക്കെ അയാളുടെ ഭാര്യയുടെ സഹോദരിയുമായി വിവാഹബന്ധം ഹറാമാണല്ലോ, അല്ലാഹുവിന്റെ അടുക്കലും സാമൂഹികപരമായും ആ ബന്ധം വൈവാഹിക ബന്ധമല്ലല്ലോ. എന്നാൽ ഒരാൾ (ഇസ്ലാമിക നിയമപരമായി വിവാഹം കഴിച്ച) തന്റെ ആദ്യ ഭാര്യ ജീവിച്ചിരിക്കെതന്നെ ആ ഭാര്യയുടെ സഹോദരിയെയും ( നിയമപരമല്ലാതെ ) ഭാര്യയാക്കി, പിന്നീട് സഹോദരിമാരായ ആ രണ്ട് സ്ത്രീകളിൽ ഒരു സ്ത്രീയിൽ ഒരു ആൺ കുട്ടിയും മറ്റെ സ്ത്രീയിൽ ഒരു പെൺകുട്ടിയും ഉണ്ടായി. ഈ മക്കൾ പ്രായപൂർത്തിയായാൽ അവർ തമ്മിലുള്ള ബന്ധം എന്താണ്..? അവർ സഹോദരങ്ങളാകുമോ..? അവർ തമ്മിൽ സ്പർശിച്ചാൽ വുളു മുറിയുമോ..? നിഷിദ്ധമായ ബന്ധത്തിലൂടെ ഉണ്ടായ കുട്ടിയുടെ പേരിനൊപ്പം ആ പിതാവിന്റെ പേര് ചേർത്ത് വിളിക്കാമോ..? ആ കുട്ടിക്ക് പിതാവിൽ എന്തെങ്കിലും അവകാശം ഉണ്ടാകുമോ..?

ചോദ്യകർത്താവ്

Ansar Majeed

Sep 25, 2022

CODE :Par11405

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

 ഭാര്യ ജീവിച്ചിരിക്കെ തന്നെ അവളുടെ സഹോദരിയെ വിവാഹം കഴിക്കുന്നത് നിഷിദ്ധമാണ്. അല്ലാഹു പറയുന്നത് കാണുക "രണ്ട് സഹോദരികളെ സഹകളത്രങ്ങളാക്കുന്നതും(നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു) "(നിസാഅ്,23). അതിനാൽ, രണ്ടാമതായി നടന്ന വിവാഹം(ഭാര്യ സഹൊദരിയുടെ നികാഹ്) അസാധുവാണ്(മുഗ്നി). അസാധുവായ നികാഹിലൂടെ ജനിക്കുന്ന കുട്ടിക്ക് പിതൃ ബന്ധം സ്ഥിരപ്പെടില്ല. ഇവിടെ, ആദ്യ ഭാര്യയിലൂടെ ജനിച്ച പെൺകുട്ടി ഭാര്യ സഹോദരിയിലൂടെ ജനിച്ച ആൺകുട്ടിയെ വിവാഹം കഴിക്കുന്നതിൽ തെറ്റില്ലെങ്കിലും (സാധുവാകും) നല്ലതല്ല. വിവാഹം ശരിയാകാനുള്ള കാരണം  ഈ രണ്ടു കുട്ടികൾക്കിടയിൽ സഹോദര ബന്ധമില്ല എന്നതു തന്നെ. ഇവരണ്ടാളുകളും പരസ്പരം അന്യരാണ്. വിവാഹിതരാകുന്നതിന് മുമ്പ് കാണലും സ്പർശിക്കലും ഇവർക്ക് ഹറാമാണ്.  പ്രസ്തുത പിതാവ് മരിച്ചാൽ ഭാര്യ സഹോദരിക്കോ  ഭാര്യ സഹോദരിയുടെ മക്കൾക്കോ ഒന്നും അനന്തര സ്വത്തായി ലഭിക്കുകയും  ഇല്ല .

 കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter