അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഇസ്ലാമിക നിയമപ്രകാരം ഒരു സ്ത്രീക്ക് തന്‍റെ ഭർത്താവിൽ നിന്ന് വിവാഹ ബന്ധം വേർപെടുത്തുവാൻ ഖുൽഅ്, ഫസ്ഖ്, തലാഖുൽ തഫ്വീൾ എന്നിങ്ങനെ പ്രധാനമായും മൂന്ന് മാർഗ്ഗങ്ങളാണുള്ളത്.
പ്രതിഫലം നൽകി വിവാഹ മോചനം നടത്തുന്ന രീതിയാണ് ഖുൽഅ്. ഖുൽഅ് എന്താണെന്ന് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ചെലവിന് നൽകാതിരിക്കൽ പോലോത്ത ചില കാരണങ്ങൾ ഭർത്താവിന്‍റെ ഭാഗത്തു നിന്നുണ്ടാകുമ്പോൾ ഖാസി വഴി വിവാഹം റദ്ദു ചെയ്യിക്കുന്ന രീതിയാണ് ഫസ്ഖ്. ഫസ്ഖിനെപ്പറ്റി കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. പ്രത്യേക സാഹചര്യങ്ങളിൽ, ഭർത്താവ് തലാഖ് ചൊല്ലാനുള്ള അധികാരം ഭാര്യക്ക് കൈമാറി ഭാര്യക്ക് തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കാൻ സാധിക്കുന്ന രീതിയാണ് തലാഖുൽ തഫ്വീൾ.
ഇത്തരം നടപടികൾക്കായി പ്രദേശത്തെ അംഗീകൃത മഹല്ല് കമ്മറ്റികളെയോ കുടുംബ കോടതികളെയോ സമീപിക്കുകയാണ് വേണ്ടത്.