സംയോഗം ചെയ്യാന്‍ നല്ല സമയമേതാണ്? പകല്‍ സമയത്ത് സംയോഗം ചെയ്യാന്‍ പറ്റില്ലേ?
ചോദ്യകർത്താവ്
അബ്ദുള്ള
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മാസത്തിലെ ആദ്യത്തെ ദിവസം മദ്ധ്യത്തിലുള്ള ദിവസം അവസാന ദിവസം എന്നീ ദിവസങ്ങളില്‍ സംയോഗം ചെയ്യല്‍ കറാഹതാണെന്ന് ഇമാം ഗസാലി (റ) പറഞ്ഞിരിക്കുന്നു. ആ ദിവസങ്ങളില്‍ പിശാചി സന്നിഹിതനാവുമെന്നാണതിന് കാരണം.എന്നാല്‍ بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتنَا എന്ന ദിക്റ് പിശാചില്‍ നിന്നുള്ള കാവലായത് കൊണ്ട് അത് ചൊല്ലി ഈ ദിവസങ്ങളില്‍ സംയോഗത്തിലേര്‍പ്പെടുന്നതില്‍ കറാഹതില്ലെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. അമിതമായി വയറ് നിറഞ്ഞിരിക്കുകയും അമിതമായ വിശപ്പില്ലാതിരിക്കുകയും ചെയ്യുന്ന അത്താഴ സമയം സംയോഗത്തിന് വേണ്ടി തെരെഞ്ഞെടുക്കല്‍ സുന്നതാണ്. പകല്‍ സമയത്ത് സംയോഗം ചെയ്യുന്നതിനു പ്രത്യേക വിലക്കുകളൊന്നും വന്നിട്ടില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.