അസ്സലാമു അലൈക്കും എന്റെ കല്യാണം കഴിഞിട്ട്‌ മൂന്നര വർഷമായി.ഭർത്താവ്‌ പറഞ്ഞത്‌ ഇപ്പോൾ തന്നെ കുട്ടികൾ വേണ്ട എന്നാണ്.ഇങ്ങനെ വൈകിക്കുന്നതിന്റെ വിധി എന്താണ്?.ഭർത്താവിന് 30 വയസ്സായിട്ട്‌ മതി എന്നാണ്.ഞാൻ ഇത്തവണ ഹജ്ജിനു പോവാൻ വിചാരിച്ചതായിരുന്നു.ഉപ്പാക്ക്‌ സുഖമില്ലാത്ത കാരണം പോവാൻ കഴിഞ്ഞില്ല.അപ്പോൾ ഇൻ ഷാ അല്ലാഹ്‌ അടുത്ത ഹജ്ജിനു പോയിട്ടു മതി കുട്ടികൾ എന്നാണു ഇപ്പോൾ ഭർത്താവ്‌ പറഞ്ഞത്‌.അപ്പോഴേക്കും അവർക്ക്‌ 30 വയസ്സ്‌ തികയും.ഇങ്ങനെ ചെയ്യാൻ പാടുള്ളതാണോ.ഞാൻ വായിച്ചിട്ടുള്ളത്‌ എന്തെങ്കിലും രോഗ കാരണങ്ങളാൽ വൈകിക്കാം എന്നാണു.അതല്ലാതെ വൈകിക്കുന്നതിനെ കുറിച്ച്‌‌ വിശധമായി പറഞ്ഞു തരണം.

ചോദ്യകർത്താവ്

Najla

Sep 18, 2018

CODE :Par8909

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

ആരോഗ്യകരവും അനുവദനീയവുമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് ഗര്‍ഭ ധാരണം അൽപം നീട്ടിവെക്കുന്നത് നിഷിദ്ധമായ കാര്യമല്ല (തുഹ്ഫ). എങ്കിലും അസുഖമോ മറ്റു അത്യവാശ്യ കാര്യങ്ങളോ ഇല്ലെങ്കില് അങ്ങനെയൊരു തീരുമാനമെടുക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം ഒന്നാമതായി വൈവാഹിക ജീവിതത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സന്താനോല്‍പാദനമാണ്. ഒരു പക്ഷേ നാം നിയന്ത്രിക്കാന്‍ തീരുമാനിക്കുന്ന സമയത്ത് പിറക്കാവുന്ന കുട്ടിയാകാം ജീവിതത്തലും മരണ ശേഷവും നമുക്ക് ഏറെ ഉപകാരപ്രദമായത്. അല്ലാഹു ഏതിലാണ് നമുക്ക് ഖൈറ് വിധിച്ചത് എന്ന് നമുക്ക് അനുമാനിക്കാവതല്ലല്ലോ. മക്കള്‍ നമ്മുടെ ജീവതത്തിലും ഭക്ഷണത്തിലും ധനത്തിലും ഇടപാടുകളിലും ബറകത്തിനും വിശാലതക്കും കാരണമാകും. അവരുടെ ഭക്ഷണവും ജീവിത സൌകര്യങ്ങളും അല്ലാഹു തന്റെ ഉത്തരവാദിത്തമായിട്ട് ഏറ്റെടുത്തിട്ടുണ്ട്. അക്കാര്യത്തിലും നമുക്കൊരു ടെന്‍ഷൻ ഉണ്ടാകേണ്ട ആവശ്യമില്ലെന്നര്‍ത്ഥം. അതിനാല്‍ നാമായിട്ട് പ്രത്യേകിച്ച് കാരണമില്ലാത്തെ അത്തരം ദീര്‍ഘമായ ഇടവേള വിശേഷിച്ചും എടുക്കാതിരിക്കലാണ് നല്ലത്. അതു പോലെ വൈദ്യശാസ്ത്രത്തിന്റെ വിലയിരുത്തലനുസരിച്ച് ഗര്‍ഭ ധാരണം പൊതുവേയും പ്രഥമ ഗൃര്‍ഭധാരണം പ്രത്യേകിച്ചും നീട്ടുന്നത് മൂലം സന്താന ശേഷി കുറയുക, പിന്നീട് ഉണ്ടാകാവുന്ന കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുക, ഗര്‍ഭസ്ഥ ശിശുവിന്റെ വണ്ണം കൂടി സാധാര പ്രസവം പ്രയാസകരമാകുക, തുടങ്ങിയ പ്രതിസന്ധികള്‍ അഭിമുഖീകരിക്കാന്‍ സാധ്യതയും ഉണ്ട്. എന്നാല്‍ പരിഗണനീയമായ കാരണം കൂടാതെ ഗര്‍ഭധാരണം പാടേ നിര്‍ത്തുന്നത് നിഷിദ്ധമായ കാര്യമാണ് (തുഹ്ഫ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter