അസ്സലാമു അലൈകും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നജസ് ഇല്ലാത്ത വസ്ത്രം ധരിക്കാൻ പാടില്ല എന്നാണല്ലോ ! ഓതാൻ ഉള്ളതൊക്കെ കഴിഞ്ഞാൽ .... ഭാര്യ യോടൊത്തു കിടക്കുമ്പോൾ വീണ്ടും നജസ് ആകും എന്നതിനാൽ അല്പം നജസ് ഉള്ളത് ധരിച്ച ഉറങ്ങുന്നതിൽ തെറ്റുണ്ടോ ,?

ചോദ്യകർത്താവ്

SAHODARAN

Jan 24, 2019

CODE :Par9086

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഭാര്യയുമായി കിടപ്പറ പങ്കിടുമ്പോൾ നജസുള്ള വസ്ത്രം ധരിക്കൽ തൊറ്റോ കുറ്റമോ അല്ലെങ്കിലും നല്ലതല്ല. ഭാര്യയും ഭർത്താവും പരസ്പരം ആകർശിക്കും വിധവും സന്തോഷിപ്പിക്കും വിധവുമുള്ള നല്ല വേഷത്തിലും വൃത്തിയിലും സുഗന്ധം പൂശിയും ഉന്മേഷത്തിലും ഉത്സാഹത്തിലും കിടപ്പറ പങ്കിടലാണ് സുന്നത്ത്. മഹാനായ ഇബ്നു അബ്ബാസ് (റ) പറയുന്നു: എന്റെ ഭാര്യ എനിക്കു വേണ്ടി അണിഞ്ഞൊരുങ്ങി മൊഞ്ചത്തിയായി വരുന്നത് പോലെ ഞാൻ അവർക്ക് വേണ്ടിയും നല്ല ഭംഗിയായി ഒരുങ്ങുവാൻ ഇഷ്ടപ്പെടുന്നു. കാരണം അല്ലാഹു തആലാ പറയുന്നു. ‘ഭാര്യമാർക്ക് ഭർത്താക്കന്മാരോട് ബാധ്യതകളുള്ളത് പോലെത്തന്നെ ഭർത്താക്കന്മാർ ഭാര്യമാർക്ക് ചെയ്തു കൊടുക്കേണ്ട അവകാശങ്ങളുമുണ്ട്’ (സൂറത്തുൽ ബഖറഃ), (ബൈഹഖി, മുസ്വന്നഫ് ഇബ്നു അബീ ശൈബഃ, തുഹ്ഫ). ശരീരവും വസ്ത്രവും കിപ്പറയും പിന്നീട് വൃത്തിഹീനമാകും എന്ന് കരുതി അവയൊക്കെ ആദ്യമേ വൃത്തിഹീനമായ അവസ്ഥയിൽ കിടപ്ഫറ പങ്കിടുന്നത് പരസ്പരം ഉണ്ടാകൽ അനിവാര്യമായ താൽപര്യവും ആവേശവും ഇല്ലാതെയാക്കും. ആ സമയത്ത് അതുമായി ബന്ധമില്ല കാര്യങ്ങൾ സംസാരിക്കുന്നത് പോലും കറാഹത്താണ് (തുഹ്ഫ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter