എന്റെ തറവാട് വീട് ഉമ്മാന്റെ പേരിലാണ് ഉമ്മ മരിച്ചിട്ട് 14വർഷമായി ഇപ്പോൾ അവിടെ ആരും താമസം ഇല്ല അത് ആർക്കും വീതം വെച്ചിട്ടു ഇല്ല ഞങ്ങൾ 12 മക്കൾ ആണ് അതിൽ 8പേര് ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് വീടിന്റെ നികുതി അടക്കാൻ വിട്ട് പോയിട്ടുണ്ട് അത് പരലോകത്തു ഉമ്മാന്റെ ഇസാബിൽ വരുമോ?
ചോദ്യകർത്താവ്
Abu shiyas
Feb 3, 2019
CODE :Fiq9110
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ആ വീടിന് നികുതി അടക്കാത്തതിന് ഉമ്മ ഉത്തരവാദിയാകില്ല. കാരണം ഉമ്മ മരണപ്പെട്ടതോട് കൂടി അത് ഉമ്മയുടെ ഉടമസ്ഥതിയിൽ നിന്ന് നീങ്ങി. അഥവാ ഉമ്മയുടേത് അല്ലാതായി മാറി (നിഹായ, അസ്ന). എന്നാൽ അവകാശികൾക്കിടയിൽ വീതിക്കുന്നതിന് മുമ്പ് അതിന്മേലുള്ള ഇത്തരം സാമ്പത്തിക ബാധ്യതകൾ കൊടുത്തു വീട്ടൽ നിർബ്ബന്ധമാണ് (തുഹ്ഫ).
അത് പോലെത്തന്നെ, ഒഒരാൾ മരിച്ചാൽ അയാളുടെ അനന്തര സ്വത്ത് അല്ലാഹു പരിശുദ്ധ ഖുർആനിൽ നിർദ്ദേശിച്ച അനന്തരാവകാശികൾക്ക് വിതീച്ചു കൊടുക്കണം. അകാരണമായി പിന്തിക്കാൻ പാടില്ല. കാരണം അത് അവരുടെ അവകാശമാണ് (സൂറത്തുന്നിസാഅ്). നബി (സ്വ) അരുൾ ചെയ്തു: ‘ആരെങ്കിലും അല്ലാഹു നിശ്ചയിച്ച അനന്തര സ്വത്ത് കൊടുക്കാതിരുന്നാൽ അന്ത്യനാളിൽ സ്വർഗത്തിലുള്ള അവന്റെ അനന്തര സ്വത്ത് അല്ലാഹു അവന് നിഷേധിക്കും’ (ബൈഹഖീ, ഇബ്നു മാജ്ജഃ)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടേ..