ഫാതിഹ ഓതി കഴിഞ്ഞാൽ ഉടനെ പറയൽ സുന്നത്തായ ദിക്റ് ഏത് ?
ചോദ്യകർത്താവ്
Mansoor
May 29, 2021
CODE :Qur10109
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നിസ്കാരത്തിലും നിസ്കാരത്തിന് പുറത്തും ഫാതിഹയിലെ അവസാനത്തെ ആയത്ത് ഓതിക്കഴിഞ്ഞ ഉടനെ ആമീന്‍ എന്ന് ചൊല്ലല്‍ സുന്നത്താണ്. ആമീന്‍ എന്നതിനോടൊപ്പം ‘റബ്ബല്‍ ആലമീന്‍’ എന്നുകൂടെ കൂട്ടലും സുന്നത്തുണ്ട് (ഫത്ഹുല്‍ മുഈന്‍)
ولا الضالّين എന്ന് കഴിഞ്ഞ ഉടനെ ആമീന്‍ എന്ന് പറയുന്നതിന് മുമ്പ് റബ്ബിഗ്ഫിര്‍ലീ എന്ന് ചൊല്ലലും സുന്നത്തുണ്ട്. റബ്ബിഗ്ഫിര്‍ലീ വലിവാലിദയ്യ വലി ജമീഇല്‍മുസ്ലിമീന്‍ എന്നും ദുആ ചെയ്യാം (ഇആനത് 1:251)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.