വിഷയം: ‍ നമസ്കാരം

'നിശ്ചയമായും നമസ്‌കാരം നീച കര്‍മങ്ങളില്‍ നിന്നും നിഷിദ്ധ വൃത്തികളില്‍ നിന്നും തടയുന്നു' എന്നാണല്ലോ ഖുര്‍ആനിലുള്ളത്. നമസ്‌കാരം കൃത്യമായി നിർവ്വഹിക്കുന്ന ഒരാൾ പലിശ ഇടപാട് നടത്തുന്നു, വ്യഭിചരിക്കുന്നു. ഇയാളുടെ നിസ്കാരം അള്ളാഹു സ്വീകരിക്കുമോ?

ചോദ്യകർത്താവ്

സാലിം ജിദ്ദ

May 31, 2021

CODE :Abo10121

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ആത്മാര്‍ത്ഥതയോടെയും മനസ്സാന്നിധ്യത്തോടെയും ഭയഭക്തിയോടെയും നിര്‍വഹിക്കുന്ന നമസ്കാരങ്ങള്‍ വിശ്വാസിയുടെ ജീവിതത്തില്‍ ദൂരവ്യാപകമായ ഗുണഫലങ്ങളുണ്ടാക്കുമെന്നാണ് അന്‍കബൂത്ത് സൂറത്തിലെ 45ആം സൂക്തത്തിന്‍റെ വിവക്ഷ. ഈ രീതിയില്‍ നിസ്കരിക്കുന്നവര്‍ക്ക് വന്‍കുറ്റങ്ങള്‍ ചെയ്യാന്‍ കഴിയില്ല. ചെറുപാപങ്ങള്‍ ചെയ്യുന്നതില്‍ പോലും അവര്‍ അതീവഭയത്തിലായിരിക്കും.

എന്നാല്‍ പാപങ്ങള്‍ ചെയ്യുന്ന ഒരാള്‍ നിസ്കാരം നിര്‍വഹിക്കുമ്പോള്‍ നിസ്കാരം അവന്‍റെ ജീവിതത്തില്‍ വേണ്ടവിധം ഫലം ചെയ്യുന്നില്ലെങ്കിലും ആ നിസ്കാരം സ്വഹീഹാകാന്‍ അത് തടസ്സമല്ലല്ലോ. ഇബാദത്തുകള്‍ അല്ലാഹു സ്വീകരിക്കുമോ ഇല്ലയോ എന്നത് നമ്മുടെ അറിവിന് പുറത്താണെങ്കിലും ആ നിസ്കാരം സ്വീകാര്യമാവില്ല എന്ന് പറയാന്‍ കഴിയില്ലെന്ന് ചുരുക്കം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter