മക്കയിൽ അവതരിച്ച അവസാനത്തെ സൂറത് ഏത് ?
ചോദ്യകർത്താവ്
Thasni
Jun 4, 2021
CODE :Qur10142
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മക്കയില്‍ വെച്ച് അവസാനമായി പൂര്‍ണമായി അവതീര്‍ണമായത് സൂറതുല്‍ മുത്വഫ്ഫിഫീന്‍ ആണ്. എന്നാല്‍ അന്‍കബൂത് സൂറത്തിന്‍റെ കുറച്ച് ഭാഗം അവതരിച്ച ശേഷം മുത്വഫ്ഫിഫീന്‍ ഇറങ്ങുകയും പിന്നീട് മക്കയില്‍ വെച്ച് അവസാനമായി അന്‍കബൂതിന്‍റെ കുറച്ചു സൂക്തങ്ങള്‍ കൂടി അവതീര്‍ണമാവുകയും ചെയ്തതിനാല്‍ അവസാനത്തെ മക്കിയ്യായ സുറത്ത് അന്‍കബൂത് ആണെന്നും പറയപ്പെടാറുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ