പ്രമുഖ പണ്ഡിതന്‍ മൗലാന വഹീദുദ്ദീന്‍ ഖാന്‍ അന്തരിച്ചു

പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പത്മവിഭൂഷണ്‍ ജേതാവുമായ മൗലാന വഹീദുദ്ദീന്‍ ഖാന്‍ അന്തരിച്ചു.കോവിഡ് ബാധിച്ച് ബുധനാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 96 വയസ്സായിരുന്നു. 2 ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്.  അദ്ദേഹത്തിന്റെ മകനായ സനിയാസനന്‍ ഖാന്‍ കഴിഞ്ഞ ആഴ്ച കോവിഡ് ബാധിതനായതിനെതുടര്‍ന്ന് പിതാവിനെ ഹോസ്പിറ്റല്‍ പ്രവേശിപ്പിച്ചത് അറിയിച്ചിരുന്നു.

1925 ല്‍ ഉത്തര്‍പ്രദേശിലെ അസംഗറിലാണ് മൗലാനയുടെ ജനനം. പരമ്പാരഗത മതപാഠശലായില്‍ പഠനം. സഹവര്‍ത്തിത്വനായി നിലകൊണ്ട സമാധാനപ്രേമിയായിരുന്നു അദ്ദേഹം.
ഇംഗ്ലീഷ്,ഹിന്ദി,ഉറുദു ഭാഷകളിലെ ഖുര്‍ആന്‍ വ്യാഖ്യാനമടക്കം 200 ഓളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.ജനപ്രിയമായ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പലതും യൂട്യൂബില്‍ ലഭ്യമാണ്. ന്യൂഡല്‍ഹിയിലെ ഇസ്‌ലാമിക് സെന്ററിന്റെ സ്ഥാപകന്‍ കൂടിയായിരുന്നു അദ്ദേഹം.

ബാബരി മസ്ജിദ് രാമജന്മ ഭൂമി തര്‍ക്കത്തിന് അദ്ദേഹം മുന്നോട്ട്‌വെച്ച സമാധാന ഫോര്‍മുല അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter