പൗരത്വ നിയമത്തിനെതിരെ സമര ജ്വാലയുമായി എസ് വൈഎസ് ജില്ലാ കമ്മിറ്റി

16 February, 2020

+ -
image

മലപ്പുറം: സി.എ.എ. പിന്‍വലിക്കുക; ഇന്ത്യയെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി സുന്നി യുവജനസംഘം (എസ്.വൈ.എസ്.) ജില്ലാകമ്മിറ്റി നടത്തിയ സമരജ്വാല പൗരത്വ നിയമത്തിനെതിരെ ശക്തമായ താക്കീത് നൽകി. വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെട്ട പരിപാടി മുസ്‌ലിംലീഗ് സംസ്ഥാനപ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനിച്ച മണ്ണില്‍നിന്ന് ആട്ടിപ്പുറത്താക്കാന്‍ ആരു വന്നാലും അത് അനുവദിക്കില്ലെന്നും പൗരത്വനിയമഭേദഗതി പിന്‍വലിക്കുന്നതുവരേ സമരങ്ങള്‍ കൂടുതല്‍ ശക്തിയോടെ തുടരുമെന്നും തങ്ങൾ പറഞ്ഞു. ആരുടേയും ഔദാര്യത്തിന് വേണ്ടിയല്ല, അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ജനങ്ങള്‍ പോരാടുന്നത്. ഭരണഘടനയേയും അതിന്റെ ശില്പികളേയും ചെറുതായി കാണുന്നവരില്‍നിന്ന് രാജ്യത്തെ രക്ഷിക്കണം- തങ്ങൾ കൂട്ടിച്ചേർത്തു. തുടർന്ന് ചടങ്ങിൽ സംസാരിച്ച മുസ്‌ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു. ദിവസവും ഉയര്‍ന്നുവരുന്ന പുതിയ പ്രതിഷേധങ്ങള്‍ കാരണം ബി.ജെ.പിക്ക് അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലല്ലാതെ ഈ നിയമം നടപ്പാക്കാനാകില്ലെന്ന് മനസ്സിലായിട്ടുണ്ട്. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലംവന്നതോടെ കേന്ദ്രസര്‍ക്കാരിന് ഇത് കൂടുതല്‍ വ്യക്തമായി-കുഞ്ഞാലിക്കുട്ടി പറഞ്ഞു.

RELATED NEWS