നന്ദി പറയാനായി ഒരു സംഘം

ഉമർ ബ്നു അബ്ദിൽ അസീസ് (റ) വിന്‍റെ അടുക്കൽ ഒരു സംഘം ആളുകൾ വന്നു. അവരിൽ പെട്ട ഒരു യുവാവ് സംസാരിക്കാൻ മുതിർന്നു.

 ഉമർ: “മുതിർന്നവർ, മുതിർന്നവർ”

ചെറുപ്പക്കാരൻ: “അമീറുൽ മുഅ്മിനീൻ, പ്രായം കൂടുതലുള്ളവർക്കാണ് അധികാരമെങ്കിൽ മുസ്‍ലിംകളിൽ അങ്ങയെക്കാൾ പ്രായം ചെന്നവരുണ്ടല്ലോ.”

 ഉമർ: “പറയൂ.”

 ചെറുപ്പക്കാരൻ: “ഞങ്ങൾ എന്തെങ്കിലും ആഗ്രഹിച്ചു വന്നവരോ ഭയപ്പെട്ടു വന്നവരോ അല്ല. ആഗ്രഹങ്ങളെല്ലാം അങ്ങയുടെ ഔദാര്യം മൂലം ലഭിച്ചിരിക്കുന്നു. അങ്ങയുടെ നീതി കാരണം ഞങ്ങൾക്ക് ഭയവുമില്ല.”

Also Read:ഈമാൻ മോഷ്ടിക്കപ്പെട്ടില്ലല്ലോ

 ഉമർ: “പിന്നെ ആരാണ് നിങ്ങൾ?”

 ചെറുപ്പക്കാരൻ: “ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയാൻ വന്നവരാണ്.”

 എന്നിട്ട് ആ ചെറുപ്പക്കാരൻ ഒരു കവിത ചൊല്ലി.

 

ومن الرزية أن شكري صامت * عما فعلت وأن برك ناطق

أرى الصنيعة منك ثم أسرها * إني إذن ليد الكريم سارق

 നിങ്ങളുടെ നന്മകൾ സംസാരിക്കുമ്പോൾ എന്‍റെ നന്ദി മൌനിയാകുന്നത് കുറ്റകരമാണ്.

 നിങ്ങളുടെ സൽഗുണങ്ങൾ കണ്ടിട്ട് അത് മറച്ചു വെക്കുന്നുവെങ്കിൽ ഉദാരന്‍റെ കൈയിൽ നിന്ന് മോഷ്ടിക്കുന്നവനാകുമല്ലോ തീർച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter