അല്‍അഖ്‌സയില്‍ ജൂതര്‍ക്ക് പ്രാര്‍ഥനാനുമതി നല്‍കിയതിനെതിരെ അപലപനവുമായി ഫലസ്ഥീന്‍

അല്‍അഖ്‌സ മസ്ജിദില്‍ ഇസ്രയേല്‍ ജൂതര്‍ക്ക് പ്രാര്‍ഥനാനുമതി നല്‍കിയതിനെതിരെ അപലപനവുമായി ഫലസ്ഥീന്‍.
മസ്ജിദ് കോമ്പൗണ്ടിനകത്ത് ജൂതര്‍ നടത്തുന്ന ആരാധനാകര്‍മ്മങ്ങള്‍ ക്രിമിനല്‍ ആക്ടായി പരിഗണിക്കരുതെന്ന ഇസ്രയേല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയെയാണ് കഴിഞ്ഞ ദിവസം ഫലസ്ഥീനികള്‍ അപലപിച്ചത്.ഫലസ്ഥീന്‍ തങ്ങള്‍ ഏറ്റെടുക്കുമെന്ന ഭീതിജനിപ്പിച്ച് അല്‍ അഖ്‌സയില്‍ പ്രാര്‍ത്ഥിക്കാന്‍ ജൂതര്‍ക്ക് ഇസ്രയേല്‍ കോടതി നിയമപരമായി പിന്തുണ നല്‍കുകയായിരുന്നു.

 അല്‍ അഖ്‌സയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താല്‍ക്കാലിക നിരോധന ഉത്തരവ് പിന്‍വലിക്കാന്‍  ഇസ്രയേല്‍ കുടിയേറ്റക്കാരനായ  റബ്ബി ആര്യ ലിപ്പോ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ പ്രത്യേക വിധി. അല്‍അഖ്‌സ മസ്ജിദ് കോമ്പൗണ്ടിനകത്ത് പ്രാര്‍ത്ഥന നടത്തിയതിന് നേരത്തെ ഇസ്രയേല്‍ പോലീസ്  പോലീസ് നിരോധനമേര്‍പ്പെടുത്തിയിരുന്നു, ഇത് പിന്‍വലിക്കാനാണ് കോടതിയെ സമീപിച്ചിരുന്നത്.  

അല്‍അഖ്‌സ മസ്ജിദ് വിഷയത്തില്‍ ഫലസ്ഥീനികള്‍ക്കു നല്‍കിയ പ്രതിസജ്ഞ യു.എസ് പാലിക്കണമെന്നും അറബ് രാഷ്ട്രങ്ങള്‍ ഫലസ്ഥീനികള്‍ക്ക് പരിപൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും ഫലസ്ഥീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇബ്രാഹീം ശത്വഹ് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter