ഫലസ്ഥീനിലെ ഇസ്രയേല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഹമാസ്

 

ഫലസ്ഥീനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന ഇസ്രയേല്‍ ഭരണകൂടത്തിനെതിരെ  (ഇസ്‌ലാമിക് റെസിസ്റ്റന്‍ഡ് മൂവ്‌മെന്റ) ഇസ്‌ലാമിക് ചെറുത്തുനില്‍പ്പ് പ്രസ്ഥാനം ഹമാസ്.
ഫലസ്ഥീനിലെ ഹെബ്രോണിലും പരിസര പ്രദേശങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള ഇസ്രയേല്‍ തീരുമാനം കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന്  ഹമാസ് വ്യക്താവ് അബ്ദു ലത്തീഫ് ഖാനു പറഞ്ഞു. ഇസ്രേയല്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന കാടത്ത നയം തുടരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ അധിനിവേശ പദ്ധതികളെ കാണുന്നുവെന്നും അബ്ദു ലത്തീഫ് വിശദീകരിച്ചു.
ഇസ്രേയല്‍ അധിനിവേശവും അതിക്രമവും നിറുത്തിവെക്കാന്‍ ഹമാസ് ഇക്കാര്യം അന്താരാഷ്ട്ര സമൂഹത്തിന്റെയും ഐക്യരാഷ്ട്ര സഭയുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ധേഹം പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter