ആഹ്ലാദ പ്രകടനങ്ങള്‍ സമാധാനപരമാവണം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

രാജ്യത്തിന്റെ അതിനിര്‍ണായകമായ തെരഞ്ഞെടുപ്പ് വിധിയാണ് വരാനിരിക്കുന്നതെന്നും സമാധാനപൂര്‍വമായിരിക്കണം ആഹ്ലാദങ്ങളെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍.ഇന്ത്യ മുന്നണി വളരെ പ്രതീക്ഷയോടെയാണ് ഈ തെരഞ്ഞടുപ്പിനെ നോക്കിക്കാണുന്നത്. രാജ്യത്ത് ഭരണമാറ്റം വരുമെന്ന് തന്നെയാണ് മതേതര വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്.കേരളത്തില്‍ യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തുമെന്ന് എല്ലാവരും പ്രവചിച്ചുകഴിഞ്ഞു.ഫലം വന്നതിന് ശേഷം നടക്കുന്ന ആഹ്ലാദ പ്രകടനങ്ങളില്‍ പ്രവര്‍ത്തകര്‍ സൂക്ഷ്മതയും മിതത്വവും ആത്മസംയമനവും പുലര്‍ത്തണം. അമിതാവേശങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണം. 
ധാര്‍മിതക്ക് നിരക്കാത്ത ഒന്നും തന്നെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ല. വെല്ലുവിളികളുടെ സ്വരവും പ്രകോപനപരമായ മുദ്രാവാക്യങ്ങളും അനൈക്യമുണ്ടാക്കുന്ന ഇടപെടലുകളും പാടില്ല. വോട്ടര്‍മാര്‍ക്ക് നന്ദി പ്രകടിപ്പിച്ചുളള സമാധാനപരമായ ആഹ്ലാദ പ്രകടനങ്ങള്‍ മാത്രമാണ് നടത്തേണ്ടത്. അമിതമായ ശബ്ദ കോലാഹലങ്ങളും പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഗതാഗതം സ്തംഭിച്ചുള്ള  പ്രകടനങ്ങളും പാടില്ലെന്നും സമൂഹമാധ്യമങ്ങളിലെ അവനാവശ്യ ചര്‍ച്ചകളില്‍ നിന്നും പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്നും തങ്ങള്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter