റൂഹാനിയുമായി ചര്‍ച്ച ചെയ്ത് ഹമാസ് പ്രതിനിധികള്‍ ഇറാനില്‍
ഫലസ്ഥീന്‍ ഇസ്‌ലാമിക് പ്രസ്ഥാനമായ ഹമാസിന്റെ നാല് പ്രതിനിധികള്‍ ഇറാന്‍ തലസ്ഥാനാമായ തെഹ്‌റാനില്‍. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഹസ്സന്‍ റൂഹാനിയുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടാണ് തെഹ്‌റാനില്‍ എത്തിയതെങ്കിലും തുടര്‍ന്ന് ഹമാസ്-ഇറാന്‍ തമ്മില്‍ ഫലസ്ഥീന്‍ പ്രശ്‌നത്തെ ഗൗരവത്തില്‍ അതിന് ശേഷമുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.
ഹമാസ് പ്രതിനിധികളായി ഇസ്സത്ത് അല്‍-റഷീഖ്, സാലിഹ് അല്‍-അറൂറി, സാഹര്‍ ജാബറൈന്‍, ഒസാമ ഹംദാന്‍ തുടങ്ങിയവരാണ് ഹമാസിനെ പ്രതിനിധീകരിച്ച് എത്തിയതെന്ന് ഫലസ്ഥീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യയെയും കൂട്ടരെയും ഇറാന്‍ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കുകയും ചെയ്തിരുന്നു. ഫലസ്ഥീന്‍ നടത്തുന്ന സമരങ്ങള്‍ക്കും ചെറുത്തു നില്‍പ്പുകള്‍ക്കും ഏറെ പിന്തുണയാണ് ഇറാന്‍ നല്‍കുന്നത്.