അന്താരാഷ്ട്രാ ഖുര്‍ആന്‍ മത്സരവുമായി കുവൈത്ത്

 

അന്താരാഷ്ട്രാ ഖുര്‍ആന്‍ പാരായണ, ഹിഫഌമത്സരങ്ങള്‍ക്ക് കുവൈത്ത് സിറ്റിയില്‍ തുടക്കമായി.
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ കാര്‍മികത്വത്തിലാണ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സര പ്രോഗ്രാമിന് തുടക്കം കുറിച്ചത്.
ഉദ്ഘാടന സെഷനില്‍ കുവൈത്ത് പ്രധാന മന്ത്രി ശൈഖ് അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ്, ഔഖാഫ് മന്ത്രി മുഹമ്മദ് അല്‍ജാബിരി, മത്സരത്തിന്റെ സംഘാടക സമിതി ചെയര്‍മാനും ഔഖാഫ് മന്ത്രാലയത്തിന്റെ സെക്രട്ടറിയുമായ ഫരീദ് എമാദി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രോഗാമില്‍ മുഖ്യാതിഥിയായെത്തിയ  കുവൈത്ത് പ്രധാന മന്ത്രി ശൈഖ് അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹിന് ഖുര്‍ആന്‍ മത്സര  സംഘാടകര്‍ പരിപാടിയില്‍ മൊമെന്റോ സമര്‍പ്പിച്ചു.
ഖുര്‍ആനിക പഠനങ്ങളെയും അധ്യാപനങ്ങളെയും പകര്‍ന്നു നല്‍കാന്‍ എക്‌സിബിഷനും കോംപറ്റീഷന്റെ ഭാഗമായി സംഘാടകര്‍ ഒരുക്കിയിരുന്നു.
69 രാജ്യങ്ങളെ പ്രതിനിധീരിച്ച് 123 മത്സരാര്‍ത്ഥികളാണ് വിശുദ്ധ ഖുര്‍ആന്‍ ഹിഫ്‌ള്, പാരായണ മത്സരങ്ങളില്‍ മാറ്റുരക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ സന്ദേശം ഇത് വഴി വ്യാപിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.അന്താരാഷ്ട്രാ ഖുര്‍ആന്‍ മത്സരവുമായി കുവൈത്ത്

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter