ഭീകരവാദത്തിനെതിരെ പൊരുതാനുറച്ച ഈജിപ്ത്-ഫലസ്ഥീന്‍ കൂടിക്കാഴ്ച

 

ഭീകരവാദത്തിനെരെ ഒരുമിച്ചു പൊരുതാന്‍ പ്രതിജ്ഞയെടുത്ത് ഫലസ്ഥീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസും ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയും കൈറോവില്‍ കൂടിക്കാഴ്ച നടത്തി.
ഫലസ്ഥീന്‍ പ്രസിഡണ്ട് അബ്ബാസടക്കമുള്ള ഫലസ്ഥീന്‍ അതോറിറ്റി നേതാക്കള്‍ ഔദ്യോഗികമായി ഇന്നലെ ഈജിപ്ത് സന്ദര്‍ശനത്തിനെത്തിയതായിരുന്നു.
ഈജിപ്ത് വൈദ്യുതി മന്ത്രി മുഹമ്മദ് ശാക്കില്‍ അല്‍-മര്‍ഖാബി, അറബ് ലീഗിന്റെയും ഫലസ്ഥീനിന്റെയും ഈജിപ്തിലെ അംബാസിഡര്‍,മറിറു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അബ്ബാസിനെയും കൂട്ടരെയും സ്വീകരിക്കാന്‍ കൈറോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു.
ഫലസ്ഥീന്‍ പ്രസിഡണ്ട് മഹ് മൂദ് അബ്ബാസിന്റെ കൂടെ അദ്ധേഹത്തിന്റെ ഔദ്യോഗിക വ്യക്താവ് നാബില്‍ അബൂ ദെയ്‌ന, ഫലസ്ഥീന്‍ പാര്‍ലിമെന്റ്  ഫതഹ് നേതാവ് അസം അല്‍ അഹ്മദ്, അബ്ബാസിന്റെ നയതന്ത്ര ഉപദേഷ്ടാവ് മാജിദ് അല്‍ ഖാലിദി, ഫലസ്ഥീന്‍ ഇന്റലിജന്‍സ് ബ്യൂറോ ചീഫ് മാജിദ് ഫറജ് തുടങ്ങിവര്‍ അബ്ബാസിനൊപ്പമുള്ള ഫലസ്ഥീന്‍ പ്രതിനിധി സംഘത്തില്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാനെത്തിയിരുന്നു.
സന്ദര്‍ശനത്തില്‍ ഈജിപ്ത് വിദേശകാര്യമന്ത്രി സാമി ഷുക്രിയുമായി അബ്ബാസ് പ്രത്യേക ചര്‍ച്ച നടത്തി. കൈറോ രാഷ്ട്രപതി കൊട്ടാരത്തില്‍ നടന്ന ചര്‍ച്ചയില്‍ ഫലസ്ഥീന്‍ പുരോഗതിയെ കുറിച്ച് നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുമായുള്ള കൂടിക്കാഴ്ചയില്‍ ഭീകരതെക്കെതിരായ പോരാട്ടത്തില്‍ ഈജിപ്തിന് ഫലസ്ഥീനിന്റെ പൂര്‍ണ പിന്തുണ അബ്ബാസ് ഉറപ്പ് നല്‍കി.
ഫലസ്ഥീന്‍ സുരക്ഷകാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ച ചെയ്യാന്‍ അതിന് ശേഷം അബ്ബാസ് അറബ് ലീഗ് നേതാക്കളുമായി പ്രത്യേക ചര്‍ച്ച നടത്തി. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബു അല്‍ ഗെയ്ഥ്, മറ്റു പ്രധാന നേതാക്കളും ചര്‍ച്ചയില്‍ സംബന്ധിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter