ബാബരി; ഏപ്രിലിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവശ്യപ്പെട്ട് സുപ്രീംകോടതി
- Web desk
- Sep 11, 2018 - 18:46
- Updated: Sep 11, 2018 - 18:46
ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ അടുത്ത വര്‍ഷം ഏപ്രിലിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവശ്യപ്പെട്ട സുപ്രീംകോടതി.
ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി എന്നിവര്‍ക്കെതിരേ ഗൂഢാലോചനാക്കുറ്റം ചുമത്തിയ കേസിന്റെ വിചാരണാ നടപടികള്‍ സംബന്ധിച്ചാണ് ് സുപ്രിംകോടതി ലഖ്നോയിലെ വിചാരണ കോടതിയുടെ റിപ്പോര്‍ട്ട് ആരാഞ്ഞത്.
കഴിഞ്ഞ 25 വര്‍ഷമായി കേസ് ഇഴഞ്ഞു നീങ്ങുന്നതിനാല്‍ രണ്ടു കേസുകളും ലഖ്‌നോ കോടതിയില്‍ അതിവേഗ വിചാരണ നടത്തി രണ്ടു വര്‍ഷത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്നായിരുന്നു നേരത്തെയുള്ള കോടതി ഉത്തരവ്. ഈ വിധി പ്രകാരം വരുന്ന ഏപ്രിലിന് മുമ്പായി കേസിന്റെ വിചാരണ പൂര്‍ത്തിയാവണം.
ഇവ്വിഷയത്തില്‍ ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, ഇന്ദുമല്‍ഹോത്ര എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ലഖ്‌നോവിലെ സെഷന്‍ ജഡ്ജ് യാദവിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment