പൗരത്വ ബില്ലിനെതിരെ പ്രമേയം പാസാക്കാൻ രാജസ്ഥാനും
- Web desk
- Jan 19, 2020 - 18:36
- Updated: Jan 19, 2020 - 18:36
ജയ്പൂർ: പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തെ മാതൃകയാക്കി പഞ്ചാബും പ്രമേയം പാസാക്കിയതോടെ സമാനമായ ചുവടുവെപ്പുകളുമായി ബിജെപി ഇതര മുഖ്യമന്ത്രിമാർ. ബില്ലിനെതിരെ പ്രമേയം പാസാക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ മാസം 24ന് ചേരുന്ന നിയമസഭ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിയമത്തിനെതിരെ പ്രമേയം പാസ്സാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം അഹമദ് പട്ടേല്‍ പറഞ്ഞു.
തൊട്ട് പിന്നാലെ രാജസ്ഥാനും പ്രമേയം പാസ്സാക്കാനുള്ള നീക്കത്തിലാണ്. ഈ മാസം 24ന് ചേരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് ഭരണ വൃത്തങ്ങൾ അറിയിച്ചു.
കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും നിയമത്തിനെതിരെ പ്രമേയം പാസ്സാക്കണമെന്ന നിലപാടിലാണ് ഹൈകമാന്‍ഡ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment