മലക്കുകളില്‍ വിശ്വസിക്കല്‍
- Web desk
- Jul 9, 2012 - 12:47
- Updated: Feb 9, 2020 - 02:18
അല്ലാഹുവിന്റെ ആജ്ഞകളഖിലവും ശിരസാ വഹിച്ചും നിരോധനങ്ങളെല്ലാം അപ്പടി വര്‍ജ്ജിച്ചും ജീവിക്കുന്ന ഒരു വിഭാഗമാണ് മലക്കുകള്‍. പ്രകാശം കൊണ്ടാണ് അവര്‍ സൃഷ്ടിക്കപ്പെട്ടത്. സ്ത്രീ, പുരുഷന്‍, സന്തതി, പിതാവ്, മാതാവ് എന്നീ വിശേഷണങ്ങള്‍ക്കവര്‍ വിധേയരല്ല. അന്നപാനം, ഉറക്കം, മറവി എന്നിവയും അവര്‍ക്കില്ല. ലോകത്തുള്ളമനുഷ്യര്‍, ജിന്നുകള്‍, പിശാചുക്കള്‍ എന്നിവരെല്ലാം കൂടിയതിലും എത്രയോ ഇരട്ടി എണ്ണമുണ്ടവര്‍.
ഇവരില്‍ അല്ലാഹുവിന്റെ അര്‍ശി(സിംഹാസനം)നെ ചുമക്കുന്നവര്‍, മനുഷ്യരുടെ നന്മ തിന്മകള്‍ രേഖപ്പെടുത്തുന്ന കിറാമുന്‍ കാത്തിബൂന്‍ എന്ന വിഭാഗം, മേഘം, മഴ, ഭക്ഷണം എന്നിവയുടെ ചുമതല വഹിക്കുന്നവര്‍, റൂഹിനെ പിടിക്കുന്നവര്‍ എന്നിങ്ങനെ പല വിഭാഗവുമുണ്ട്. മനുഷ്യരുടെ നമസ്‌കാരത്തോട് തുടര്‍ന്ന് നമസ്‌കരിക്കുന്നവരും ആകാശത്തില്‍ വെച്ച് സംഘം സംഘമായി നമസ്‌കരിക്കുന്നവരും സദാസമയവും റുകൂഇലും സുജൂദിലും ഇരുത്തത്തിലും നിറുത്തത്തിലുമായി അല്ലാഹുവിനെ വണങ്ങുന്നവരുമുണ്ടവരില്‍. ഇബാദത്തില്‍ അവര്‍ക്ക് തളര്‍ച്ചയോ ക്ഷീണമോ ബാധിക്കുന്നതല്ല.
മലക്കുകളില്‍ നാലു പേര്‍ അതിശ്രേഷ്ഠരും അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവരുമാണ്. ഇതില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്നത,് മുര്‍സലുകള്‍ക്ക് വഹ്‌യ്(ദൗത്യം) എത്തിച്ചു കൊടുക്കുവാന്‍ നിയുക്തനായ ജിബ്‌രീല്‍ (അ) ആണ്. രണ്ടാമത്തേത് സ്വൂര്‍(കാഹളം)കൊണ്ട് ഏല്‍പിക്കപ്പെട്ട ഇസ്‌റാഫീലും(അ) മൂന്നാമത്തേത് മഴ, കാറ്റ്, മിന്നല്‍, ഇടി, ഭക്ഷണം എന്നിവയുടെ ചാര്‍ജ്ജ് വഹിക്കുന്ന മീകാഈലും(അ), നാലാമത്തേത് ആത്മാവിനെപ്പിടിക്കാന്‍ നിയുക്തരായ അസ്‌റാഈല്‍(അ)മുമാണ്.
മലക്കുകളുടെ വാസസ്ഥലം ആകാശമണ്ഡലമാകുന്നു. അല്ലാഹുവിന്റെ കല്‍പനയനുസരിച്ച് പലപ്പോഴും അവര്‍ ഭൂമിയില്‍ ഇറങ്ങിവരുന്നതാണ്. വ്യത്യസ്ഥ വലിപ്പമുള്ള ചിറകുകളുണ്ടവര്‍ക്ക്. കടുക് പോലെ ചെറിയവരും ഭീമാകാരമുള്ളവരും അവരിലുണ്ട്. അതെല്ലാം കൃത്യമായി അറിയുന്നവന്‍ അല്ലാഹുമാത്രമാണ്. (നികൃഷ്ട ജീവികളുടേതല്ലാത്ത) പല രൂപങ്ങളിലും രൂപാന്തരപ്പെടുന്നവരാണവര്‍. ഇപ്രകാരമാണ് മലക്കുകളെക്കൊണ്ട് വിശ്വസിക്കേണ്ടത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment