ഇസ്‌ലാമോഫോബിയക്കെതിരെ ഫ്രാൻസിൽ വൻ പ്രതിഷേധം
പാരീസ്: രണ്ടാഴ്ച മുമ്പ് ഫ്രാൻസിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ബയോണിലെ മസ്ജിദിൽ നടന്ന വെടിവെപ്പിലും വളരുന്ന ഇസ്‌ലാമോഫോബിയക്കുമെതിരെ തലസ്ഥാന നഗരമായ പാരീസില്‍ വൻ പ്രതിഷേധ മാർച്ച്. വംശീയ വിവേചനം അവസാനിപ്പിക്കുക, ഇസ്‌ലാമോ ഫോബിയ ഒരു അഭിപ്രായമല്ല കുറ്റകൃത്യമാണ് തുടങ്ങിയ വാചകങ്ങള്‍ എഴുതിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ജനക്കൂട്ടം പ്രതിഷേധിച്ചത്. തീവ്ര ഇടതുപക്ഷപാര്‍ട്ടികളിലെ അംഗങ്ങൾ പങ്കെടുത്ത മാര്‍ച്ച് കളക്റ്റീഫ് കോണ്ട്രെ എല്‍ ഇസ്‌ലാമോഫോബി എന്‍ ഫ്രാന്‍സ് എന്ന സംഘടനയാണ് സംഘടിപ്പിച്ചത്. ‘മത സ്വാതന്ത്ര്യവും ചിന്താ സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്നതിനായി ബയോണില്‍ നടന്ന ആക്രമണത്തിനെതിരെ പ്രതിഷേധിക്കേണ്ടത് നമ്മുടെ കടമയാണ്”  പ്രതിഷേധത്തിനിടയിൽ ലാ ഫ്രാന്‍സ് ഇന്‍സോമിസ് നേതാവ് ജീന്‍-ലൂക്ക് മലെന്‍ചോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. 40 ശതമാനം മുസ്‌ലിംകൾ ഫ്രാന്‍സില്‍ മതപരമായ വിവേചനം അനുഭവിക്കുന്നുണ്ടെന്നാണ് ഇഫോപ്പ് നടത്തിയ സര്‍വേയുടെ കണ്ടെത്തൽ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter