ഉമര് മുഖ്താര് (റ)
മുഖ്താറിനെതിരെയുള്ള ശക്ത്മായ പോരാട്ടം പരാജയമായപ്പോൾ ബെനിറ്റോ മുസ്സോളിനിയ്ടെയും എമിലോ ഡി ബോണയുടെയും ആശിർവാദത്താൽ ഇറ്റാലിയൻ സൈനിക ജനറൽ പുതിയൊരു തന്ത്രം രൂപവത്കരിച്ചു.ജിബലിലുള്ള പതിനായിരത്തോളം വരുന്ന ജനങ്ങളെ തീരപ്രദേശത്തുള്ള കോൺസണ്ട്രേഷൻ ക്യാമ്പിലേക്ക് മാറ്റും ;ലിബിയൻ -ഈജിപ്ഷ്യൻ അതിര്ത്തിയായ ഗിയറാബുബ് അടയ്ക്കും . ഇതായിരുന്നു ആ തന്ത്രം.ഇതിലൂടെ പോരളികൾക്കുള്ള വിദേശ സഹായവും സ്വദേശികളുടെ പിന്തുണയും തടയാൻ കഴിയും എന്ന് ഇറ്റാലിയൻ അധികാരികൾ തിരിച്ചറിഞു.ഇത് ശരിക്കും ഫലിച്ചു എന്ന് വേണം മനസ്സിലാക്കാൻ.എങ്കിലും ഉമർ മുഖ്താർ കടുത്ത പ്രയാസങ്ങളിലും ഇറ്റാലിയൻ സൈന്യത്തിനെതിരെ പോരാടി.1931 സെപ്റ്റംബർ 11 ന് ഒളിച്ചിരുന്ന സൈനികർ സൊനറ്റക്ക് അടുത്തുവെച്ച് ഉമർ മുഖ്താറിനെ പിടികൂടി. മുഖ്താറിന്റെ അവസാനത്തെ എതിരാളിയായിരുന്ന ഇറ്റാലിയൻ ജനറൽ റുഡോള്ഫ്‍ ഗ്രസിയനി നൽകുന്ന ഈ വിവരണം മുക്താറിനോടുള്ള ബഹുമാനം ഒട്ടും കുറയാത്തതാണ്: "പൗരുഷനായ ഒത്ത നീളമുള്ള വെളുത്ത മുടിയോടുകൂടിയ താടിയും മീശയുമുള്ള ഉമർ, മതപരമായി നല്ല വിവരമുള്ളയാളും ബുദ്ധികൂർമ്മതയും ഊർജ്ജസ്വലതയും പ്രകടിപ്പിച്ച വ്യക്തിയുമായിരുന്നു.നിസ്സ്വാർഥനായ അദ്ദേഹം വിട്ടുവീഴ്ച്ചക്കൊരുക്കമല്ലാത്ത ആളുമായിരുന്നു.സെൻസൂയിറ്റ് വിഭാഗത്തിലെ ഏറ്റവും പ്രമുഖനായ വ്യക്തിയായിരുന്നെങ്കിലും മതഭക്തനായ ഒരു ദരിദ്രനായിരുന്നു മുഖ്താർ."
തൂക്കിലേറ്റുന്നു
1931 സെപ്റ്റംബർ 11 ന് ഉമർ മുഖ്താർ യുദ്ധത്തിൽ പരിക്കേല്പ്പിക്കപെടുകയും സൈന്യത്തിന്റെ പിടിയിലാവുകയും ചെയ്യുകയാണ്.ഒരു സമ്മാനം നേടിയെടുത്ത പ്രതീതിയായിരുന്നു ഇറ്റാലിയൻ സൈന്യത്തിന് മുഖ്താറിനെ പിടികൂടൽ.മുഖ്താറിന്റെ മനോധൈര്യം ജയിലിലെ മറ്റു ആളുകളെ അമ്പരപ്പിച്ചു.തന്നെ ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരുടെ കണ്ണുകളിലേക്ക് നോക്കി ഖുർആൻ ഉരുവിടുകയായിരുന്നു ഉമർ മുഖ്താർ എന്ന് അദ്ദേഹത്തെ ചോദ്യംചെയ്തവർ പിന്നീട് സമ്മതിക്കുകയുണ്ടായി.വെറും മൂന്ന് ദിവസത്തിനുള്ളിൽ അദ്ദേഹത്തെ വിചാരണ ചെയ്ത് കുറ്റപ്രത്രം സമർപ്പിക്കുകയും പരസ്യമായി തൂക്കിലേറ്റൂകയുമാണുണ്ടായത്.പണ്ഡിതന്മാരും ചരിത്രകാരന്മാരും അദ്ദേഹത്തിന്റെ വിചാരണ മാന്യവും നിഷ്പക്ഷവുമാണോ എന്നകാര്യത്തിൽ സംശയാലുക്കളാണ്. അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് തൂക്കിലേറ്റുന്നവർ ചോദിച്ചപ്പോൾ അദ്ദേഹം ഖുർആനിലെ ഈ വചനം ഉരുവിട്ടു:"നമ്മളെല്ലാം ദൈവത്തിൽനിന്ന്;ദൈവത്തിലേക്കു തന്നെ നമ്മുടെ മടക്കവും". ഇറ്റാലിയൻ കോടതിയുടെ നിർദ്ദേശത്തോടെയും ലിബിയൻ സ്വാതന്ത്ര്യസമരം ഇതോടുകൂടി അന്ത്യംവരിക്കുമെന്ന ഇറ്റാലിയൻ സൈന്യത്തിന്റെ പ്രതീക്ഷയോടെയും 1931 സെപ്റ്റംബർ 16 ന് സെല്ലുഖൻ കോൺസണ്ട്രേഷൻ ക്യാമ്പിലെ തന്റെ അനുയായികൾക്ക് മുമ്പിൽ ഉമർ മുഖ്താർ തൂക്കിലേറ്റപ്പെട്ടു.
മുഖ്താർ ഓർമിക്കപ്പെടുന്നു
ലിബിയയുടെ പത്ത് ദിനാർ നോട്ടിൽ മുഖ്താറിന്റെ ചിത്രം അച്ചടിച്ചിരിക്കുന്നു. മുഖ്താറിന്റെ അവസാന നാളുകൾ ആവിഷ്കരിച്ച ഒരു ചലച്ചിത്രമാണ് മുസ്തഫ അക്കാദ് സംവിധാനം ചെയ്ത "ദ ലയൺ ഓഫ് ഡെസര്ട്ട് " (1981). 2009 ജൂൺ 10 ന് ലിബിയൻ നേതാവ് മുഅമ്മർ ഖദ്ദാഫി ഇറ്റലിയിലെ തന്റെ ആദ്യസന്ദർശനത്തിൽ റോമിലെത്തി അവിടുത്തെ പ്രധാനമന്ത്രി സിൽവിയോ ബര്ലുസ്കോണിയെ സന്ദർശിക്കുന്നത് മുഖ്താർ അറസ്റ്റ് ചെയ്യപ്പെടുന്ന പ്രശസ്ത്മായ ചിത്രം തുന്നിച്ചേർത്ത കോട്ടണിഞ്ഞുകൊണ്ടാണ്. ഊ ചിത്രത്തിന്റെ മലയാള പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്.
Leave A Comment