ജാർഖണ്ഡിൽ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ പബ്ലിക് സ്കൂൾ ഉദ്ഘാടനം ചെയ്തു
റാഞ്ചി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ദേശീയതലത്തിൽ നടത്തിവരുന്ന വിവിധ വിദ്യാഭ്യാസ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ജാർഖണ്ഡിലെ ജംതഡാ ജില്ലയിലെ പച്മോറിയയിൽ നിർമാണം പൂർത്തിയാക്കിയ ഉംഫഹദ് പബ്ലിക് സ്കൂൾ നാടിന് സമർപ്പിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി കൗസർ ഹയാത്ത് ഖാൻ സ്കൂൾ ഉദ്ഘാടനം ചെയ്തു. ദേശീയതലത്തിൽ ജാർഖണ്ഡിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മുസ്ലിം ലീഗിന്റെ ഏറ്റവും പുതിയ സംരംഭമാണ് പബ്ലിക് സ്കൂൾ. വിദ്യാഭ്യാസപരമായി ജാർഖണ്ഡിലെ മുസ്‌ലിം ജനതയെ വളർത്തിക്കൊണ്ടുവരാനുള്ള ഏറ്റവും പുതിയ പദ്ധതിയാണിത്. ജാർഖണ്ഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രവർത്തകരാണ് പരിപാടിയിൽ പങ്കെടുത്തത്. മുഹമ്മദ് കോയ തിരുനാവായ, അഹമ്മദ് മൂസ, എംഎസ്എഫ് നാഷണൽ സെക്രട്ടറി അതീബ് ഖാൻ, ലത്തീഫ് രാമനാട്ടുകര, എൻജിനീയർ ഫാറൂഖ് അസംഖാൻ, ജാർഖണ്ഡ് സ്റ്റേറ്റ് പ്രസിഡണ്ട് ഷഹബാസ് ഹുസൈൻ, ജുനൈദ് ആലം, മുസ്തഫ ആലം എന്നിവർ സംസാരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter