തീവ്രവാദവും അഭയാര്‍ത്ഥി പ്രശ്‌നവും ചര്‍ച്ച ചെയ്ത്  ഈജിപ്തും ജര്‍മനിയും

 

ലോകം നേരിടുന്ന തീവ്രവാദ, ഭീകരവാദ പ്രശ്‌നങ്ങളെ ചര്‍ച്ച ചെയ്ത് ഈജിപ്തും ജര്‍മനിയും. തീവ്രവാദ വെല്ലുവിളികളെ എങ്ങനെ നേരിടുമെന്നും അഭയാര്‍ഥി വിഷയം എങ്ങനെ പരിഹരിക്കുമെന്നും ബെര്‍ലിനില്‍ നടന്ന ചടങ്ങില്‍ ഈജിപ്ത് വിദേശകാര്യ മന്ത്രി സാമെ ശൗകരിയും ജര്‍മന്‍ വിദേശകാര്യ മന്ത്രി  സിഗ്മര്‍ ഗബ്രിയേലും ചര്‍ച്ച ചെയ്തു.
രാഷ്ട്ര സുരക്ഷ ഉറപ്പ് വരുത്താന്‍ ഇരു നേതാക്കളും പ്രത്യേകം കരാറില്‍ ഒപ്പ് വെക്കുകയും ചെയ്തു.
ഈജിപ്തിന്റെയും ജര്‍മനിയുടെയും ഇടയിലുളള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ശൗകരി ഒപ്പ് വെച്ച കരാറെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം കരാറിനെ കുറിച്ച് പുറത്ത് വിട്ട പ്രസ്താവനയില്‍ പറഞ്ഞു.
ഭീകരവാദത്തിനെ പോരാടാനും അഭയാര്‍ത്ഥികളുടെ വിഷയം നിയമപരമായി പരിഹരിക്കാനും ഉതകുന്ന ഈ കരാര്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഗബ്രിയേല്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ഈജിപ്തും ജര്‍മനിയും നൈല്‍ തീരത്ത് കൊണ്ട് വരുന്ന ഏത് പദ്ധതിയും സാക്ഷാത്കരിക്കാന്‍ ഈ കരാര്‍ സഹായകമാവുമെന്നും അദ്ധേഹം വിശദീകരിച്ചു.
നൈല്‍ നദി വിഷയത്തില്‍ യൂറോപ്യന്‍ നിലപാട് ഈജിപ്ത് അവകാശങ്ങള്‍ക്ക് അനുകൂലമാവണമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടതായി ശൗകരി പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter