ഫലസ്ഥീനികളെ കൊന്നൊടുക്കുന്ന സയണിസ്റ്റ് നിലപാടിന് പിന്തുണയുമായി മോദി ഇസ്രയേലില്‍
ഇന്ത്യയുടെ എഴുപത് വര്‍ഷത്തെ ഫലസ്ഥീന്‍ അനുകൂല നിലപാടിനെ കാറ്റില്‍ പറത്തി ഇസ്രയേല്‍ ക്രൂരതകള്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലില്‍. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായ മോദി ഇസ്രയേലില്‍ നില്‍ക്കുന്ന മൂന്ന് ദിവസം ഫലസ്ഥീനിലേക്ക തിരിഞ്ഞ് നോക്കുന്നില്ലെത് തന്നെ ഇന്ത്യയുടെ പാരമ്പര്യത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്.
ഫലസ്ഥീന്‍ മക്കളെ നിരന്തരം കൊന്നെടുക്കുന്ന സയണിസ്റ്റ് നിലപാടിന് മോദി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ 70 വര്‍ഷത്തോമായി ഇന്ത്യ കാത്ത് സൂക്ഷിച്ച പൈതൃകവും പാരമ്പര്യവുമാണ് തകര്‍ക്കപ്പെടുന്നത്.
അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി നരസിംഹ റാവു സര്‍ക്കാറാണ് 1992 ല്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത്. ഇതിന്റെ 25 ാം വാര്‍ഷിക ത്തിലാണ് മോദിയുടെ സന്ദര്‍ശനം.
മോദി സന്ദര്‍ശനത്തിലൂടെ ഇസ്രയേല്‍ ആയുധക്കരാറില്‍ ഒപ്പ് വെക്കുകയും ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും ഭീകരവാദത്തിനെതിരെ കൈകോര്‍ക്കാനാണ് കരാറില്‍ ഒരുമിക്കുന്നത് പറയുമ്പോഴും ഇരു പ്രത്യയ ശാസ്ത്രങ്ങളും കൊന്നൊടുക്കുന്നത് മുസ്‌ലിംകളെ തന്നെയാണ്.
ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന മൂന്ന ദിവസവും മോദി ഫലസ്ഥീനില്‍ പ്രവേശിക്കുന്നില്ലന്നത് തന്നെ ഇസ്രയേല്‍ ക്രൂരതക്ക പൂര്‍ണ പിന്തുണ നല്‍കുന്നതിന് തെളിവാണ്.