ഹറമിലും മദീനയിലും ഇനി പുതിയ ഇമാമുമാര്‍
- Web desk
- May 28, 2017 - 07:42
- Updated: May 28, 2017 - 07:42
മക്കയിലെ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പുതിയ ഇമാമുമാരെ നിയമിക്കുന്നതിന് സല്‍മാന്‍ രാജാവ് അനുമതി നല്‍കി. ഹറമില്‍ ശൈഖ് യാസിര്‍ അല്‍ദോസരിയെയും ശൈഖ് സ്വലാഹ് ബാഉസ്മാനെയും മസ്ജിദുന്നബവിയില്‍ ഖാലിദ് അല്‍മുഹന്നയെയും മുഹമ്മദ് ഖലീല്‍ ഖാരിഇനെയും ഇമാമുമാരായി നിയമിക്കുന്നതിനാണ് രാജാവ് അനുമതി നല്‍കിയത്.
മസ്ജിദുന്നബവി ഇമാം ശൈഖ് അലി അല്‍ഹുദൈഫിയുടെ പുത്രന്‍ ശൈഖ് ഡോ. അഹ്മദ് അലി അല്‍ഹുദൈഫിയെ തറാവീഹ് നമസ്‌കാരത്തിന് ഇമാമായി ചുമതലപ്പെടുത്തിയതായി മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു.
റമദാനില്‍ വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇമാമുമാരുടെ പട്ടിക ഹറംകാര്യ വകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment