ബാൾട്ടിക് രാജ്യങ്ങളിലെ ഇസ്‌ലാം
ബാൾട്ടിക് കടലിന്റെ കിഴക്കൻ തീരത്തുള്ള ലാത്വിയ, എസ്റ്റോണിയ, ലിത്വാനിയ എന്നീ രാജ്യങ്ങളെയാണ് ബാൾട്ടിക്ക് രാജ്യങ്ങൾ എന്ന് വിളിക്കുന്നത്. ഈ മൂന്ന് അയൽരാജ്യങ്ങളും അവരുടെ ചരിത്രം, രാഷ്ട്രീയ വ്യവസ്ഥകൾ, ഘടനകൾ, സമൂഹത്തിന്റെ സ്വഭാവവും പെരുമാറ്റവും എന്നിവ പരസ്പരം സാമ്യമുള്ളതാണ്. പൊതുവേ, ലാത്വിയക്കാർ, ലിത്വാനിയക്കാർ, എസ്റ്റോണിയക്കാർ നിയമങ്ങളെ ബഹുമാനിക്കുന്ന, ഉയർന്ന വിദ്യാഭ്യാസമുള്ള, സംഘർഷങ്ങൾ ഇഷ്ടപ്പെടാത്ത, മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാത്ത വിഭാഗമാണ്.
ഈ രാജ്യങ്ങളിലെ ചെറുപ്പക്കാർ തൊഴിലില്ലായ്‌മ കാരണം പടിഞ്ഞാറൻ യൂറോപ്പിലേക്കും സ്കാൻഡിനേവിയയിലേക്കും തുടർച്ചയായി കുടിയേറുന്നുണ്ട്. ജനനനിരക്ക് കുറവായതിനാൽ അവരുടെ ജനസംഖ്യയും കുറയുകയും ചെയ്യുന്നു. എന്നിരുന്നാലും, മുൻ സോവിയറ്റ് യൂണിയനിൽ നിന്നുള്ള കുടിയേറ്റക്കാർ (അസർബൈജാനികൾ, ചെചെൻസ്) അടങ്ങുന്ന മുസ്‌ലിം സമുദായങ്ങളിൽ ജനനനിരക്ക് ഉയർന്നതാണ്. അതിനാൽ മുസ്‌ലിംകളുടെ എണ്ണം ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുന്നു.
ലാത്വിയ
രണ്ട് ദശലക്ഷം ജനസംഖ്യയുള്ള പതിനായിരത്തോളം മുസ്‌ലിംകൾ രാജ്യത്തുണ്ട്. മുസ്‌ലിം സംഘടനകൾ സമൂഹത്തിൽ വളരെ സജീവമാണ്. സുന്നികളും (ഹനീഫികൾ, സലഫികൾ) ഷിയകളും തർക്കങ്ങളില്ലാതെ ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ്. ഇമാൻ, സെലം, റെയാൻ, ആമിന, അൽ-മുസ്‌ലിം സെബാബ്, മർദ്‌സാനി തുടങ്ങീ രാജ്യത്ത് പതിനഞ്ചോളം മുസ്‌ലിം എൻജിഒ കളുണ്ട്. രാജ്യത്തെ രണ്ട് മുസ്‌ലിം ഖബറിടങ്ങളുടെ ശുചീകരണ, അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ, മറ്റു സഹായക കാര്യങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട് ഈ കൂട്ടായ്‌മകൾ. കൂടാതെ, ഷോപ്പിംഗ് മാളുകൾക്ക് മുന്നിൽ നടത്തുന്ന പുസ്തക അവതരണ പരിപാടികളും വിതരണ പ്രവർത്തനങ്ങളും ഈ എൻജിഒകളുടെ പതിവ് പ്രവർത്തനങ്ങളിലൊന്നാണ്. എൻജിഒകളുടെ ഇത്തരം പ്രവൃത്തികളെ മുസ്‌ലിം ഇതര ലാത്വിയക്കാരും ഊഷ്‌മളമായി സ്വീകരിക്കുന്നു.
രാജ്യത്ത് മുസ്‌ലിംകൾ എത്തുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ലാത്വിയയിലെ മുസ്ലീങ്ങളുടെ ആദ്യ സാന്നിധ്യം 1838-ലാണെന്നാണ് രേഖ. എന്നിരുന്നാലും ആദ്യത്തെ ഔദ്യോഗിക മുസ്‌ലിം സഭ രൂപീകരിച്ചത് 1902-ലാണ്. ഈ മുസ്‌ലിംകൾ പ്രധാനമായും ടാറ്റർ, തുർക്കി വംശജരാണ്. ക്രിമിയൻ യുദ്ധത്തിൽ നിന്നും 1877 ലെ റുസ്സോ-തുർക്കി യുദ്ധത്തിൽ നിന്നും യുദ്ധത്തടവുകാരായാണ് ഇവർ ഇവിടെ എത്തുന്നത്.
നിലവിലെ മുസ്‌ലിംകളിൽ ഭൂരിഭാഗവും സോവിയറ്റ് അധിനിവേശകാലത്ത് സോവിയറ്റ് കുടിയേറ്റക്കാരായിരുന്നു. ഇന്നത്തെ റഷ്യ, ഉക്രെയ്ൻ, ട്രാൻസ്കോക്കേഷ്യ, മധ്യേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാരാണ് കൂടുതലും. പരമ്പരാഗതമായി മുസ്ലീം സമുദായക്കാരായവരിൽ ചുരുക്കം ചില ആളുകളാണ് ഇസ്‌ലാം ആചരിക്കുന്നത്. ഭൂരിഭാഗവും ഹനഫി വിഭാഗവുമായി ബന്ധപ്പെട്ട പ്രാദേശിക ടാറ്റാറുകളാണ്. 1914 ൽ ലിത്വാനിയയിൽ 25 മസ്ജിദുകളും പള്ളികളും ടാറ്റാറുകൾക്കുണ്ടായിരുന്നു. ഇന്ന്, രാജ്യത്ത് പ്രാർത്ഥനയ്ക്കായി നാല് മസ്ജിദുകൾ മാത്രമേ ലഭ്യമുള്ളൂ. രാജ്യത്തെ ഏറ്റവും വലിയ മസ്ജിദ് ലിത്വാനിയയിലെ രണ്ടാമത്തെ വലിയ നഗരമായ കൗനസിലാണ് സ്ഥിതി ചെയ്യുന്നത്. 1933ൽ ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഈ മസ്ജിദ് നിർമ്മിച്ചത്. അറബിയിൽ നിന്ന് ആവശ്യമായ പുസ്തകങ്ങളുടെ വിവർത്തനം, ഇസ്‌ലാമിനെക്കുറിച്ച് വിശദീകരിക്കുന്ന കോഴ്‌സുകളുടെ പഠനം തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളും ചേർന്ന് ഇവിടെ നടന്നുവരികയാണ്.
ഇസ്ലാമിക് കൾച്ചർ സെന്റർ പ്രസിഡന്റും മുഫ്‌തിയുമായ സുഫർ സയനുലിൻ, പത്രപ്രവർത്തകൻ റോബർട്ട് അഹമദ് ക്ലിമോവിക്, ഇമാം ഒലെഗ് ഇമ്രാൻ പെട്രോവ് എന്നിവരെ രാജ്യത്തെ മിക്കവാറും എല്ലാവരാലും അറിയപ്പെടുന്നവരാണ്. ലാത്വിയൻ ടെലിവിഷൻ, റേഡിയോ, പത്രങ്ങൾ എന്നിവ ഇവർക്ക് പതിവായി കവറേജ് നൽകുന്നുണ്ട്. 1995 ലാണ് ലിത്വാനിയൻ സർക്കാർ ഇസ്‌ലാമിനെ രാജ്യത്തെ പരമ്പരാഗത മതങ്ങളിലൊന്നായി അംഗീകരിച്ചത്. അതോടെ മുഫ്‌തിയുടെ ഓഫീസിന് സാമ്പത്തിക സഹായം ലഭ്യമാകാൻ തുടങ്ങി.
Leave A Comment