ഫിലിപ്പീൻസിലെ മുസ്‌ലിം ചരിത്രം
ഇന്തോനേഷ്യയിലെ ശ്രീ വിജയ-മജാവാഹത്ത് ഭരണത്തിന് കീഴിലായിരുന്നു ഫിലിപ്പീൻസ്. ഇന്തോനേഷ്യയിലും മലേഷ്യയിലും ഇസ്ലാം പ്രചാരണം ഫിലിപ്പീൻസിലെത്തുകയായിരുന്നു. നിരവധി രാജാക്കന്മാർ ഇസ്ലാം സ്വീകരിക്കുകയും രാജ്യത്ത് മുസ്ലിംകൾ ഭൂരിപക്ഷമായ ചരിത്രവും ഫിലിപ്പീൻസിനുണ്ട്.
ഇന്ന് 10.7 ദശലക്ഷം മുസ്‌ലിംകളാണ് രാജ്യത്തുള്ളത്. മൊത്തം ജനസംഖ്യയുടെ ഏകദേശം 11 ശതമാനത്തോളം വരും മുസ്ലിം ജനസംഖ്യ. ഫിലിപ്പൈൻസിലെ രണ്ടാമത്തെ വലിയ മതമാണ് ഇസ്ലാം.
ഫിലിപ്പൈൻസിൽ സ്പാനിഷ് കോളനിക്കാരുടെയും റോമൻ കത്തോലിക്കരുടെയും വരവിനു മുമ്പുതന്നെ ഇസ്ലാം ഉണ്ടായിരുന്നു. പതിനാലാം നൂറ്റാണ്ടിൽ തെക്കൻ ഫിലിപ്പൈൻസിലാണ് മുസ്ലീം വ്യാപാരികൾ വഴി ഇസ്ലാം എത്തുന്നത്. നിരവധി നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇസ്‌ലാം ഫിലിപ്പൈൻ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അവിഭാജ്യ ഘടകമായി തുടരുകയാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണൈ, തെക്കൻ തായ്‌ലൻഡിലെ പതാനി തുടങ്ങിയ മുസ്‌ലിം രാജ്യങ്ങളുമായി മുസ്‌ലിംകൾക്ക് സാംസ്കാരികമായി ബന്ധമുണ്ട്.
ഏകദേശം 200 വർഷത്തോളം അറബികൾ ഇസ്‌ലാമിനെ ജനങ്ങളിൽ നേരിട്ട് അവതരിപ്പിച്ചു. ഈ രാഷ്ട്രീയ വികസനം ജനങ്ങളുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. മുസ്‌ലിം ദേശീയതയുടെ രൂപീകരണവും ഈ രാജ്യത്തെ ആദ്യത്തെ മുസ്‌ലിം സമൂഹത്തിന്റെ ജനനവും. ഇസ്‌ലാം ഇക്കാര്യത്തിൽ മിൻഡാനാവോയുടെയും സുലുവിന്റെയും രാഷ്ട്രീയ ഗതിയെ ഫ്യൂഡലിസ്റ്റിൽ നിന്നും കൊളോണിയലിസ്റ്റിൽ നിന്നും മാറ്റി. തെക്ക് സൈദ്ധാന്തികശക്തിയായി ഇസ്ലാമിന്റെ നിലനിൽപ്പ് അവരുടെ രാഷ്ട്രീയ ഗതി ഇസ്ലാമിക ഭ്രമണപഥത്തിൽ തുടർന്നതിന്റെ സൂചനയാണ്.
1450 ൽ സുൽത്താനേറ്റ് എന്ന കേന്ദ്രീകൃത സർക്കാർ സ്ഥാപിച്ച തെക്ക് ഭാഗത്തെ ആദ്യത്തെ മുസ്‌ലിം സമുദായമാണ് സുലു. സുലു സുൽത്താനേറ്റിന്റെ സ്ഥാപകനും ആദ്യത്തെ സുൽത്താനുമായിരുന്നു ഹാഷിം അബുബക്കർ. പിതാവ് ഹളർമൗത്തിൽ നിന്നുള്ള അറബിയായിരുന്നു. അമ്മ ജോഹോറിൽ നിന്നുള്ള രാജകുമാരിയായിരുന്നു.
സുലു സുൽത്താനത്ത് പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അതിന്റെ ശക്തിയുടെ ഉന്നതിയിലെത്തി. സാംബോംഗ ഉപദ്വീപുകൾ, ബസിലാൻ, സുലു, തവി-തവി, പലവാൻ, സാബ എന്നിവ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. അതേ കാലയളവിൽ, സുൽത്താനത്ത് അയൽരാജ്യങ്ങളായ ബ്രൂണൈ, മകാസ്സർ, മനില, സിബു, മാഗുയിന്ദാനാവോ, ബുവാൻ, ബറ്റേവിയ എന്നിവിടങ്ങളിൽ ചൈനയുൾപ്പെടെയുള്ളവരുമായി വിദേശ ബന്ധം കൂടുതൽ ശക്തമാക്കാൻ തുടങ്ങി. സുലു സുൽത്താനേറ്റിന്റെ ഈ വിദേശ ബന്ധത്തിൽ വ്യാപാരം, പരസ്പര സൗഹൃദം, സൈനിക സഖ്യം എന്നിവ ഉൾപ്പെടുന്നുണ്ട്.
Also Read:സെനഗൽ
1578 മുതൽ 1927 വരെ സ്വാതന്ത്ര്യത്തിനും ദേശീയ വിമോചനത്തിനുമുള്ള പോരാട്ടത്തിൽ സുലു സുൽത്താനത്ത് മുൻപന്തിയിലായിരുന്നു. രണ്ട് പ്രധാന (സ്പാനിഷ്, യുഎസ്) കൊളോണിയൽ തരംഗങ്ങളെ നേരിടാൻ സുലു ഭരണകൂടത്തിന് കഴിഞ്ഞു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാഷ്ട്രീയ തകർച്ച ഉണ്ടായിരുന്നിട്ടും, സുലു സുൽത്താനത്ത് 1450 മുതൽ 1936 വരെ സ്വതന്ത്ര സുൽത്താനത്ത് എന്ന പദവി നിലനിർത്തിയിരുന്നു.
മുഹമ്മദ് ഷെരീഫ് കബൂങ്‌സുവാന്റെ വരവോടെയാണ് മിൻഡാനാവോയുടെ പടിഞ്ഞാറൻ തീരത്ത് ഇസ്ലാം തളിർക്കുന്നത്. സുലുവിന്റെ ആദ്യത്തെ സുൽത്താനായ അബുബക്കറിനെപ്പോലെ, ഷെരീഫ് കബൂങ്‌സുവാനും അറബിയും നബി കുടുംബ പാരമ്പര്യ പിൻഗാമിയുമാണ്. 1515-ൽ കബൂങ്‌സുവാനും അനുയായികളും മലബാംഗിലെത്തി. അദ്ദേഹത്തോടൊപ്പം വലിയൊരു കൂട്ടം സാമ ജനതയുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ വരവിനുശേഷം അധികം താമസിയാതെ 1516-ൽ ഷെരീഫ് കബുങ്‌സുവാൻ മഗ്‌വിന്ദനാവോ സുൽത്താനേറ്റ് സ്ഥാപിച്ചു. ഒരുപക്ഷേ ഈ സുൽത്താനേറ്റിന്റെ ഉയർച്ച സുലുവിന്റേതിന് സമാനമാണ്.
ഇങ്ങനെ ഇസ്ലാം മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് മുസ്ലിം സ്പെയിൻ കീഴടക്കിയ ക്രൈസ്തവ സമൂഹം കനലുകളുമായി ഫിലിപ്പീൻസിൽ കപ്പലിറങ്ങിയത്. ശക്തമായ പ്രതിരോധനിര തീർത്ത് മഖ്സ്ഥാൻ ദ്വീപിൽവെച്ച് അക്രമകാരികളുടെ നേതാവിനെ മുസ്ലിംകൾ വധിച്ചു. നിരവധി അക്രമങ്ങൾ അവർ തുടർന്നെങ്കിലും ഇസ്ലാം ശക്തമായ തെക്ക് ഭാഗത്ത് പ്രവേശിക്കാനായില്ല. ഫിലിപ്പീൻസിന്റെ വടക്ക് ഭാഗത്തിലൂടെയായിരുന്നു പിന്നീട് പ്രവേശനം. അങ്ങനെ ഓരോ ദ്വീപുകൾ അവർ കീഴടക്കി മുന്നേറി.
അങ്ങനെ നാലുനൂറ്റാണ്ട് കൊണ്ട് മുസ്ലിം നാട് ക്രൈസ്തവ രാജ്യമായി മാറി. പത്തൊൻമ്പതാം നൂറ്റാണ്ട് ആയപ്പോഴേക്കും സ്പെയിൻ ക്ഷയിച്ചിരുന്നു. 1899ൽ അമേരിക്കയെത്തുന്നത് അങ്ങനെയാണ്. നിരവധി സംഘട്ടനങ്ങൾ നടന്നു. നിരവധി മുസ്ലിം ജീവനുകൾ നഷ്ടമായി.1946 ലാണ് ഫിലിപ്പീൻസിന് സ്വാതന്ത്രം ലഭിക്കുന്നത്.
Leave A Comment