ഇറാന്‍ പ്രസിഡണ്ടായി മസ്ഊദ് പെസശ്കിയാന്‍ 

ഇറാന്റെ ഒമ്പതാമത് പ്രസിഡന്റായി പാര്‍ലിമെന്റംഗം കൂടിയായ മസ്ഊദ് പെസക്ശിയാന്‍ തെരഞ്ഞെടുക്കപ്പെട്ടു.ജൂണ്‍ 28ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് 53.7 ശതമാനം വോട്ട് നേടി പെസശ്കിയാന് ഇറാന്റെ ഭരണസാരഥ്യത്തിലേറുന്നത്. 
പരിഷ്‌കരണവാദിയായി അറിയപ്പെടുന്ന പെസശ്കിയാന്‍ 1.63 കോടി വോട്ടുകള്‍ ലഭിച്ചു.എതിരാളിയായ സഈദ് ജലീലിക്ക് 1.35 കോടി വോട്ടുകള്‍ മാത്രമേ (44.3 ശതമാനം) നേടാനായുള്ളു.എം.പി സ്ഥാനത്ത് നിന്ന് രാജിവെച്ച ശേഷം പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ അംഗീകാരത്തോടെ പെസശ്കിയാന്‍ അധികാരമേല്‍ക്കും.
69കാരനായ പെസശ്കിയാന്‍ ഹൃദയശസ്ത്രക്രിയ വിദഗ്ദനായ ഡോക്ടര്‍ കൂടിയാണ്. പ്രസിഡണ്ടായിരുന്ന ഇബ്രാഹീം റഈസി അസര്‍ബൈജാനില്‍ നിന്നുള്ള യാത്രാമധ്യേ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter