വചനാമൃതം: 'കിതാബുൽ ഹികം' ഇനി മലയാളത്തിലും.

ഇസ്ലാമിക സൂഫിസത്തിൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ പ്രധാനിയായ ശൈഖ് ഇബ്നു അത്വാഇല്ലാഹ് അൽ-സിക്കന്തരിയുടെ കിതാബുൽ ഹികം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുകയാണ് പ്രമുഖവിവർത്തകനും ലേഖകനുമായ എം. കെ അബ്ദുല്ല ഫൈസി കൊടശ്ശേരി. കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് വിദ്യാഭ്യാസബോഡിയായ മതസമന്വയ പണ്ഡിതരുടെ കൂട്ടായ്മ വാഫി അലുംനിയുടെ കീഴിലുള്ള 'വേ ബുക്സ്' ആണ് പ്രസാധകർ.ജൂലൈ 4 വ്യാഴം വൈകുന്നേരം 4:30 ന് അങ്ങാടിപ്പുറം വാഫി അലുംനി സെന്ററിൽ വെച്ച് ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പുസ്തകപ്രകാശനം നിർവഹിച്ചു.

വാഫി-വഫിയ്യ സംവിധാനത്തിന്റെ ശില്പി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി വേദിയിൽ സംസാരിച്ചു.പ്രമുഖ പുസ്തകരചയിതാവായ മുഹമ്മദലി ഖാസിമി അമ്മിനിക്കാട്,വിവർത്തകൻ മുസ്തഫ വാഫി കാട്ടുമുണ്ട എന്നിവർ പുസ്തക ചർച്ച നടത്തി.

മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ പ്രീ ബുക്കിങിൽ വായനക്കാരുടെ മികച്ച പ്രതികരണമാണ് പ്രസാധകർക്ക് ലഭിച്ചത്.ശൈഖ് സൈനുദ്ധീൻ മഖ്ദൂമിന്റെ വിഖ്യാതകർമശാസ്ത്രഗ്രന്ഥമായ "ഫത്ഹുൽ മുഈൻ" അടക്കമുള്ള ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട് വിവർത്തകൻ കൊടശ്ശേരി ഉസ്താദ് എന്ന എം. കെ അബ്ദുള്ള ഫൈസി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter