സമസ്തയുടെ ഇടപെടല്‍; അസീമിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഇടപെടല്‍ മൂലം ഡല്‍ഹി ആള്‍ക്കൂട്ട വധത്തിനിരയായ എട്ടുവയസ്സുകാരന്‍ അസീമിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കും. ഇന്നലെ അസീമിന്റെ വസതിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കും.
എ.എ.പി എം.എല്‍.എയും ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ അമാനത്തുല്ല ഖാനാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.
കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും കുടുംബത്തിന് നഷ്ട പരിഹാരവും നല്‍കണമെന്നാവശ്യപ്പെട്ട് അസീമിന്റെ പിതാവ് ഖലീല്‍ അഹമ്മദ് ആവശ്യപ്പെട്ടതനുസരിച്ച് സമസ്ത ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന സമസ്ത പി.ആര്‍.ഒ അഡ്വക്കറ്റ് ത്വയ്യിബ് ഹുദവിയും അസീമിന്റെ ബന്ധുക്കളും എ.എ.പി സര്‍ക്കാര്‍ പ്രതിനിധികളുമായും പോലീസുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
അസീമിന്റെ പിതാവിന് പ്രതിമാസം 16,000 രൂപയും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്ന ജോലിയാണ് ലഭിക്കുക. കഴിഞ്ഞ മാസം 25 നായിരുന്നു അസീം കൊല്ലപ്പെട്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter