ഹദീസ് സാങ്കേതിക ശാസ്ത്രം
- ഡോ. ബഹാഉദ്ദീന്‍ ഹുദവി
- Jul 6, 2012 - 09:42
- Updated: May 7, 2021 - 15:33
ഹദീസില്‍ നിന്ന് വ്യത്യസ്തമായ എന്നാല്‍ ഹദീസ് വിജ്ഞാനവുമായി അഭേദ്യമായി ബന്ധപ്പെട്ട വിജ്ഞാന ശാഖയാണ് ഹദീസ് സാങ്കേതിക ശാസ്ത്രം (ഇല്മു മുസ്ഥലഹില്‍ ഹദീസ്). ഖുര്‍ആനെയും വ്യാഖ്യാനങ്ങളെയും യഥാവിധി മനസ്സിലാക്കുവാന്‍ ഉലൂമുല്‍ ഖുര്‍ആന്‍ അത്യന്താപേക്ഷിതമായ പോലെ, കര്‍മശാസ്ത്രം മനസ്സിലാക്കുന്നതിന് അതിന്റെ അടിസ്ഥാന മാനകങ്ങളായ ഉസ്വൂലുല്‍ ഫിഖ്ഹ് ആവശ്യമായ പോലെ, ഹദീസില്‍ നിന്ന് വിധികള്‍ കണ്ടെത്തുന്നതിനും, കണ്ടെത്തിയ വിധികള്‍ ഏതടിസ്ഥാനത്തിലെന്നു മനസ്സിലാക്കുന്നതിനും അത്യാവശ്യമായ ഒരു വിജ്ഞാനശാഖയാണ് ഹദീസ് ശാസ്ത്രം (ഇല്‍മുല്‍ ഹദീസ്).
”നബി(സ)യുടെ വാക്കുകള്‍, പ്രവൃത്തികള്‍, അവസ്ഥകള്‍ എന്നിവ അറിയാനുള്ള ഒരു വിജഞാനശാഖയാണിത്” എന്ന് ‘കശ്ഫുള്ളുനൂന്‍’ നിര്‍വചിക്കുന്നു. ഹദീസ് പഠനത്തിന്റെ രീതി, നിവേദന ശാസ്ത്രം, നിവേദക ശൃംഖലയുടെ വ്യവസ്ഥകള്‍, ഹദീസുകളുടെ തരംതിരിവ്, ഹദീസ് സമാഹരണം, ഏതെല്ലാം ഹദീസുകള്‍ സ്വീകാര്യമാണ് തുടങ്ങിയ ഒട്ടനവധി വിഷയങ്ങള്‍ ഇല്‍മുല്‍ ഹദീസ് പ്രതിപാദിക്കുന്നുണ്ട്. ഈ ശാസ്ത്രത്തെ പൊതുവേ രണ്ടായി തരംതിരിക്കാറുണ്ട്.
1. ഹദീസ് നിവേദന ശാസ്ത്രം (ഇല്മു റിവായതില്‍ ഹദീസ്)
നിവേദക ശൃംഖല പ്രവാചകനില്‍ എത്തി നില്ക്കുന്നോ ഇല്ലെയോ, നിവേദകന്മാര് എത്രത്തോളം കണിശതയും നീതിയും പുലര്‍ത്തുന്നവരാണ് എന്നിങ്ങനെ നിവേദനവുമായി ബന്ധപ്പെട്ട ശാസ്ത്രശാഖയാണിത്. ഇതിനെ ‘ഹദീസ് അടിസ്ഥാന ശാസ്ത്രം’ (ഇല്മു ഉസ്വൂലില്‍ ഹദീസ്) എന്നും പറയുന്നു. അടിസ്ഥാ ശാസ്ത്രം മറ്റൊരു ഉപശാഖയാണെന്ന് പറയുന്ന പണ്ഡിതന്മാരുമുണ്ട്.
Also Read:ഹദീസിന്റെ വിവിധയിനങ്ങള്‍
2. ഹദീസ് ഗ്രഹണ ശാസ്ത്രം (ഇല്മു ദിറായതില്‍ ഹദീസ്)
നിവേദിത വചനം (മത്ന്) ആണ് ഇവിടെ പ്രതിപാദ്യ വിഷയം. മത്നില്‍ നിന്ന് വിധികള്‍ കണ്ടെത്തുകയും, നബിവചനങ്ങളുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുകയാണ് ഈ ശാസ്ത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. ഹദീസ് മനസ്സിലാക്കിയെടുക്കുന്നതിന് അറബി ഭാഷയിലെ അഗാധപരിജ്ഞാനം, ശരീഅത്തിന്റെ മാനദണ്ഡങ്ങള്‍ എന്നിവയെ അവലംബിക്കേണ്ടതുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment