ദിനാചരണം കൊണ്ട് മാത്രം സാര്‍ഥകമാവുമോ സാമുഹിക നീതി
ഹിക നീതിയും നീതിബോധവും പാര്‍ വത്കരിക്കപ്പെടുകയും അനീതി സാര്‍വത്രികമാവുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ വീണ്ടുമൊരു ഫെബ്രുവരി 20 കടന്നുവരുന്നു. സാമൂഹിക നീതിയെക്കുറിച്ച് ഓര്‍മ പുതുക്കാനും വ്യാകുലപ്പെടാനുമായി ഒരു അന്താരാഷ്ട്ര ദിനാചരണം. സദാചാരപരമോ യുക്തി പൂര്‍വ്വമോ ന്യായയുക്തമോ ആയ പെരുമാറ്റം എന്നാണ് നീതിക്ക് ശബ്ദതാരാവലി കൊടുത്ത നിര്‍വചനം. എന്നാല്‍  സമൂഹത്തില്  വിവേചനങ്ങള്‍ക്കതീതമായി സമ്പത്ത്, അവസരങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവയുടെ നീതിപൂര്‍വകമായ വിതരണമാണ് സാമൂഹിക നീതികൊണ്ട് വിവക്ഷിക്കപ്പെടുന്നത്.
സാമൂഹിക നീതി ഉറപ്പു വരുത്താന്‍  വകുപ്പുകളും വിവിധ സംവിധാനങ്ങളും അതിനുതകുന്ന ഭരണഘടനയുമുണ്ടെങ്കിലും സ്വാതന്ത്രം ലഭിച്ച് 68 ആണ്ട് പിന്നിട്ടിട്ടും നീതിപൂര്‍വമായ ഒരു സാമൂഹനിര്‍മിതിക്ക് ഭാരതത്തിനു കഴിഞ്ഞിട്ടില്ല. മാത്രവുമല്ല മുസ്‍ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യുനപക്ഷങ്ങള്‍ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കാണ് പോവുന്നതെന്നാണ് സ്വാതന്ത്ര്യാനന്തര കലാപങ്ങള്‍ മുതല്‍ ഘര്‍ വാപ്പസിയും തൂണേരിയും വരെ നമ്മെ തെര്യപ്പെടുത്തുന്നത്.
സാമൂഹിക നീതിയെന്ന സങ്കല്പത്തിന് മനുഷ്യോല്പത്തിയോളം പഴക്കമുണ്ട്. ചരിത്രത്താളുകളും പൗരാണിക തത്വസംഹിതകളും സാമൂഹിക നീതി പ്രാധാന്യത്തോടെ പരാമര്‍ശിക്കുന്നതു കാണാം. പക്ഷെ സാമൂഹിക നീതി (social justice) എന്ന സംജ്ഞ 1840 കളിലാണ് ഉപയോഗത്തില്‍ വന്നത്. 1848 ലെ വിപ്ലവത്തോടെ അത് പ്രചുരപ്രചാരം നേടി. 20  ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ വേര്‍സലൈസ് (VERSAILLES)  ഉടമ്പടിയോടെ ഇത് അന്താരാഷ്ട്ര നിയമങ്ങളിലെല്ലാം ഇടം പിടിച്ചു. 1993 ലെ വിയെന്ന പ്രഖ്യാപനനാനന്തരം മനുഷ്യാവകാശ പഠനത്തിന്റ ലക്ഷ്യം തന്നെ സാമൂഹിക നീതിയായി പരിഗണിക്കപ്പെട്ടു. ഒന്നാം ലോക മഹായുദ്ധ ശേഷം ഇന്റര്‍നാഷണല്‍ ലാബര്‍ ഓര്‍ഗനൈസേഷന്‍ സാമൂഹിക നീതിയിലൂടെ മാത്രമേ സമാധാനം സാധ്യമാവൂ എന്ന് പ്രഖ്യാപിക്കുകയും സാമൂഹിക നീതി അതിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായി സ്വീകരിക്കുകയുമുണ്ടായി. ഇതോടെ നൈമികവും അക്കാദമികവുമായ രംഗങ്ങളിലെല്ലാം സാമൂഹിക നീതി വലിയൊരു ചര്ച്ചാവിഷയമായി മാറി.
വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും  വ്യത്യസ്തമാവാമെങ്കിലും എല്ലാ സംസ്കാരങ്ങളും പാരമ്പര്യങ്ങളും നീതിയെ ഒരനിവാര്യതയായി കണ്ടിരുന്നു എന്നതാണു നേര്. ബി.സി നാലാം നൂറ്റാണ്ടില്‍ ഗ്രീസിലെ  ഏതന്‍സില്‍ ജീവിച്ച പ്ലാറ്റോ തന്ററെ പ്രസിദ്ധമായ  റിപബ്ലിക് എന്ന കൃതിയില്‍ നീതിയുടെ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച ചെയ്യുകയുണ്ടായി. പ്ലാറ്റോയുടെ ഗുരുവായ സോക്രട്ടീസ് ഇതിനു മുമ്പ്തന്നെ നീതിസങ്കല്പവുമായി ബന്ധപ്പെട്ട് യുവാക്കളുമായി സംവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. സോക്രട്ടീസിനോട് അന്ന് യുവാക്കള്‍ ചോദിച്ച ചോദ്യം ഇന്നും പ്രസക്തമാണ്.  ‘തങ്ങളെന്തിന് നീതിമാന്മാരാകണം? നീതിമാന്മാരേക്കാളും നീതിനിഷേധിക്കുന്നവരാണല്ലോ നല്ല നിലയിലെത്തുന്നത്. പിടിക്കപ്പെടാതിരിക്കാനുള്ള സാമര്‍ഥ്യമുണ്ടെങ്കില്‍ നീതിയെക്കാള്‍ നല്ലത് അനീതിയുടെ മാര്‍ഗമല്ലെ?’ യുവാക്കളുടെ ഈ ചോദ്യങ്ങളിലെ അബദ്ധങ്ങളും ധാരണാ പിശകുകളും  തിരുത്തി കാഴ്ചപ്പാടിലെ വൈകല്യം ബോധ്യപ്പെടുത്താന് അദ്ദേഹം ഇങ്ങനെ പറഞ്ഞു എല്ലാവരും നീതി നിഷേധികളായാല്‍, സ്വന്തം താത്പര്യസംരക്ഷണത്തിനു അനുഗണമായി നിയമം വളച്ചൊടിച്ചാല്‍  നീതി നിഷേധം കൊണ്ട് ആര്‍ക്കും ഗുണമുണ്ടാവില്ല. മാത്രവുമല്ല അവിടെ എല്ലാവരും അരക്ഷിതാവസ്ഥയിലുമായിരിക്കും. അതു കൊണ്ട് മനുഷ്യകുലത്തിന്റെ ദീര്‍ഘകാല താത്പര്യ സംരക്ഷണത്തിന് നിയമങ്ങള്‍ അനുസരിക്കുകയും നീതിമാന്മാരായി ജീവിക്കുകയും വേണമെന്ന് സോക്രട്ടീസ് യുവാക്കളോട് അഭ്യര്‍ഥിച്ചു. എല്ലാവരുടെയും ക്ഷേമമാണ് നീതിയെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. ഒരു ഡോക്ടര്‍ തന്റെ രോഗിയുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പോലെയായിരിക്കണം നീതിമാനായ ഒരു ഭരണാധികാരിയും ഭരണകൂടവും ജനക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം സിദ്ധാന്തിച്ചു.
മതത്തിന്റെയും വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും മറ്റും പേരില്‍ വിവേചനം നിലനില്ക്കുന്ന സമൂഹത്തില്‍ സാമൂഹികനീതി മരീചികയായി തുടരും. ദരിദ്രന്‍  പാര്‍ശ്വവത്കരിക്കപ്പെടുകയോ ധനികനും ദരിദ്രനും തമ്മിലുള്ള അന്തരം ആരോഗ്യകരമല്ലാതിരിക്കുകയോ ചെയ്യുന്ന സാമൂഹിക ഘടനയിലും സാമൂഹിക നീതി സ്വപ്നമായി അവശേഷിക്കും. സാമൂഹിക നീതി പുലരാന്‍ സമ്പൂര്‍ണ സമത്വമോ ഏകജീവിത രീതിയോ വേണമെന്നല്ല. മറിച്ച് ജനങ്ങള്ക്കിടയില്‍ ആരോഗ്യകരമായ സഹവര്‍തിത്വവും സഹകരണവും ആവശ്യമാണ്. ഒപ്പം എല്ലാവര്‍ക്കും അടിസ്ഥാന ജീവിത സൗകര്യങ്ങളും അനിവാര്യമാണ്. അടിസ്ഥാന സൌകര്യങ്ങളും അവകാശങ്ങളും ഒരു വിഭാഗത്തിന് നിഷേധിക്കപ്പെടുമ്പോള്‍ അവിടെ സമാധാന ലംഘനങ്ങളും വിധ്വംസക പ്രവണതകളും മറ്റും സാര്‍വ്വത്രികമാവും.
സാമൂഹിക നീതിയെ കുറിച്ചുള്ള ഇസ്‍ലാമിന്റെ കാഴ്ചപ്പാട്  വളരെ സുതാര്യവും യുക്തിപൂര്‍വകവും സമഗ്രവുമാണ്.  വിശുദ്ധ ഖുര്‍ആന് പറയുന്നതിങ്ങനെ "വിശ്വിസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നേരാം വിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും.ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന് നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ"(5.8)
മാത്രവുമല്ല പ്രവാചകന്മാര്‍ ഗ്രന്ഥത്തോടൊപ്പം സുവ്യക്തമായ തെളിവുകളുമായി നിയോഗിക്കപ്പെട്ടത് മനുഷ്യര്‍ നീതി നിലനിര്‍ത്താനാണെന്ന് വിശുദ്ധ ഖുര്ആന്‍  മറ്റൊരിടത്ത് (57.25) പ്രഖ്യാപിക്കുന്നു.
നിതിയുടെ മുമ്പില്‍ ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലെന്നും സ്വന്തത്തിനോ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരാണെങ്കില്‍ പോലും നീതി നിര്‍വഹിച്ച് അല്ലാഹുവിനു വേണ്ടി സാക്ഷ്യം വഹിക്കണമെന്നുമാണ് ഖുര്‍ആനിന്റെ ആഹ്വാനം (4.135)
ഭയാനകരമായ മരണാനന്തര മഹ്ശറാ വേളയില്‍ അത്യുഗ്രമായ താപത്താല്‍ സൃഷ്ടികളകിലവും ഉരുകിയൊലിക്കുമ്പോള്‍ 7 വിഭാഗം ആളുകള്‍ക്ക് അല്ലാഹുവിന്റെ തണല്‍ ലഭിക്കുമെന്നും അതില്‍ ഒരു വിഭാഗം നീതിനടപ്പിലാക്കിയ ഭരണാധികാരിയാണെന്നും വിശുദ്ധ ഹദീസ് (ബുഖാരി) നമ്മെ പഠിപ്പിക്കുന്നു. അതേ സമയം അക്രമിയായ ഭരണാധികാരിയുടെ മുമ്പില്‍ നീതിക്കുവേണ്ടി ശബ്ദിക്കുന്നതാണ് ഏറ്റവും ഏറ്റവും വലിയ ജിഹാദെന്ന്  മറ്റൊരു ഹദീസിലും (അബൂ ദാവൂദ്) കാണാം.
ഇസ്‍ലാമിന്റെ നീതിസങ്കല്പങ്ങള്‍ കേവല തത്വങ്ങളില്‍ ഒതുങ്ങി നില്ക്കുന്നില്ലെന്നതിന് ചരിത്രം സാക്ഷിയാണ്. ഖിലാഫത്തു റാശിദയുടെ മൂന്നു ദശാബ്ദം പ്രായോഗികമായ സാമൂഹിക നീതിനിര്‍വഹണത്തിന്റെ ചരിത്രം കൂടിയാണ്. ഉമര്‍(റ) വിന്റെ കാലത്ത് കൃത്യമായ സാമ്പത്തിക അച്ചടക്കത്തിലൂടെയും  യുക്തമായ വിതരണത്തിലൂടെയും ഭരണം മുന്നോട്ടു പോയപ്പോള്‍ സക്കാത്ത് വാങ്ങാന്‍ അര്‍ഹരായ ദരിദ്രര്‍ ഇല്ലാത്ത അവസ്ഥ സംജാതമാവുന്ന തരത്തില്‍ സമൂഹം ഭദ്രത കൈവരിച്ചുവെന്ന് കാണാം. ഈ സാമൂഹിക നീതി സങ്കല്പം മനുഷ്യനുമാത്രം പരിമിതപ്പെടുത്താതെ സര്‍വ ജീവികളിലേക്കും വ്യാപിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്. യൂഫ്രട്ടീസ് നദീതീരത്ത് ഒരൊട്ടകം കാല്‍ തെന്നി വീണാല്  അതിനു ഞാന്‍ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരുമെന്ന്  ഭയപ്പെടുന്നുവെന്ന് ഉമര്‍(റ)വിനെ കൊണ്ട് പറയിപ്പിച്ചത് യഥാര്‍ഥത്തില്‍ ഈ നീതിബോധമായിരുന്നു. ജനങ്ങളുടെ യഥാര്‍ഥ അവസ്ഥയറിയാനും ക്ഷേമം ഉറപ്പുവരുത്താനും രാത്രികാലങ്ങളില്‍  നാടുചുറ്റിയിരുന്ന ഭരണാധികാരിയെയാണ് ഇസ്‍ലാമിക ചരിത്രത്തില്‍ നാം കാണുന്നത്. എന്നാല്‍ അധികാരികളും അവരുടെ ആശ്രിതരും നിയമവും വ്യവസ്ഥയും കൈയിലെടുക്കുകയും പാവങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നതാണ് സമകലിക സാഹചര്യം. സാധാരണ ജനങ്ങള്‍ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ നെട്ടോട്ടമോടുമ്പോള്‍ ഭരണാധികാരി ലക്ഷങ്ങളുടെ കോട്ടിടുന്ന ഇന്ത്യാരാജ്യവും ഒരു വലിയവിഭാഗം പട്ടിണികിടക്കുമ്പോഴും ലോകപോലീസ് ചമഞ്ഞ് സംഘര്‍ഷങ്ങളുണ്ടാക്കി സായുധ ഇടപെടലിന് അവസരമൊരുക്കുന്ന അമേരിക്കയും സാമൂഹിക നീതിദിനാചരണത്തില്‍ ചര്‍ച്ചയാവേണ്ടതാണ്.
 
                         
 


            
            
                    
            
                                            
            
                                            
            
                                            
            
                                            
            
                                            
            
                                            
            
                        
                                    
                                    
                                    
                                    
                                    
                                    
                                    
Leave A Comment