യമനില്‍ നവംബര്‍ മാസം മാത്രം കൊല്ലപ്പെട്ടത് 2,959 പേര്‍

ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ ഇക്കഴിഞ്ഞ നവംബര്‍ മാസം കൊല്ലപ്പെട്ടത് 2,959 പേരെന്ന് റിപ്പോര്‍ട്ട്.

യുദ്ധ നിരീക്ഷണ സംഘടനയായ എ.സി.എല്‍.ഇ.ഡിയാണ് ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. യമന്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഗുരുതര സാഹര്യം വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറം ലോകത്തെത്തിയത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മരണസംഖ്യയില്‍ 68 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്.2016 ജനുവരി മുതല്‍ ഇത്  വരെ 60,110 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.അനൗദ്യോഗിക കണക്കുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ മരണസംഖ്യ ഇനിയും വര്‍ധിക്കും.85,000ത്തോളം കുട്ടികള്‍ പട്ടിണി മരണത്തിന്റ വക്കിലാണെന്ന് സേവ് ചില്‍ഡ്രന്‍ എന്ന സന്നദ്ധ സംഘടന നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter