ഇറാന്‍ പ്രസിഡണ്ട് തെരെഞ്ഞെടുപ്പില്‍ റൂഹാനിക്ക് വിജയം

 


ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹസന്‍ റൂഹാനിക്ക് ഉജ്ജ്വല വിജയം. മുഖ്യ എതിരാളി ഇബ്‌റാഹീം റെയ്‌സിയെ തോല്‍പ്പിച്ചാണ് റൂഹാനി രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

കനത്ത പോളിങ് നടന്ന തെരഞ്ഞെടുപ്പില്‍ 57 ശതമാനം വോട്ട് നേടിയാണ് ഇറാന്റെ 12ാം പ്രസിഡന്റായി റൂഹാനിയുടെ രണ്ടാം ഊഴം. ആകെ 5.6 കോടി വോട്ടര്‍മാരില്‍ 4.1(70 ശതമാനം) പേരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

നിലവിലെ പ്രസിഡന്റും പരിഷ്‌കരണവാദിയുമായ ഹസന്‍ റൂഹാനി 23.5 മില്യണ്‍ വോട്ട് സ്വന്തമാക്കി. പ്രധാന എതിരാളിയും യാഥാസ്ഥിതിക വിഭാഗം സ്ഥാനാര്‍ഥിയുമായി സയ്യിദ് ഇബ്‌റാഹീം റെയ്‌സിക്ക് 15.8മില്യണ്‍ വോട്ടാണ് നേടാനായത്. മറ്റു സ്ഥാനാര്‍ഥികളായ മുസ്തഫാ അഖാ മീര്‍സാലിം 4.7 കോടിയും മുസ്തഫാ ഹാശിമി തബാ 2.1 കോടിയും വോട്ടുകള്‍ സ്വന്തമാക്കി.

വെള്ളിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. ഗാര്‍ഡിയന്‍ കൗണ്‍സില്‍ പുറത്തിറക്കിയ അന്തിമ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ആറു പേരുണ്ടായിരുന്നെങ്കിലും മുന്‍ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് ജഹാംഗീരി റൂഹാനിക്കു വേണ്ടിയും തെഹ്‌റാന്‍ മേയര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് റെയ്‌സിക്കു വേണ്ടിയും പിന്മാറിയതോടെയാണ് മത്സരം നാലുപേര്‍ തമ്മിലായത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter