അസദ് ഭരണം പുനസ്ഥാപിക്കുന്നതിനെതിരെ  സിറിയന്‍ പ്രതിപക്ഷത്തിന്റെ താക്കീത്

 


സിറിയയില്‍ ബശ്ശാറുല്‍ അസദിന്റെ ഭരണ വ്യവസ്ഥ പുനസ്ഥാപിക്കാനുള്ള അറബ് രാജ്യങ്ങളുടെയും പ്രാദേശിക പരിശ്രമങ്ങള്‍ക്കെതിരെയും താക്കീതുമായി സിറിയന്‍ പ്രതിപക്ഷം.
സിറിയയില്‍ ഇപ്പോള്‍ നടക്കുന്ന വിപ്ലവങ്ങള്‍ അടിച്ചമര്‍ത്തുന്നതിനെതിരെയും അസദിന്റെ വീണ്ടെടുപ്പ് ആഗ്രഹിക്കുന്നതിനെതിരെയും അറബ്, പ്രാദേശിക ശ്രമങ്ങള്‍ക്കെതിരെ സിറിയയിലെ പ്രതിപക്ഷ പാര്‍ട്ടിയുടെ ലീഗല്‍ കമ്മിറ്റി ചെയര്‍മാന്‍ ഹൈതം അല്‍ മാലഹ് ആണ് രംഗത്ത് വന്നത്.
സിറിയയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ നില്‍ക്കുന്ന സമകാലിക സാഹചര്യങ്ങളെ തച്ചുടക്കുന്ന രീതികളെ ഹൈതം നിശിതമായി വിമര്‍ശിച്ചു. ഖുദ്‌സ് പ്രസ്സിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രതിപക്ഷ ശ്രമങ്ങളെ ഒഴിവാക്കുന്നതിനെതിരെയും ബശ്ശാറിനെ അനുകൂലിക്കുന്നതിനെതിരെയും അദ്ധേഹം തുറന്നടിച്ചത്.
ഈജിപ്ത്,അള്‍ജീരിയ,ടുനീഷ്യ തുടങ്ങിയ അറബ് രാജ്യങ്ങള്‍ ബശ്ശാറുല്‍ അസദിന്റെ വീണ്ടെടുപ്പിന് വേണ്ടിയിട്ടുള്ള ശ്രമങ്ങള്‍ നടത്തുന്നത് വളരെ ഖേദകരമാണെന്നും അദ്ധേഹം പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter