സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന്  11 വയസ്
മലപ്പുറം: കേരള മുസ്‌ലിംകളുടെ ആത്മീയ നായകനായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വിട പറഞ്ഞിട്ട് ഇന്നേക്ക് 11 വർഷങ്ങൾ തികയുന്നു. 2009 ആഗസ്ത് 1നാണ് മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിക്കുന്നത്. 2008ലെ ഇതേ ദിവസമാണ് മറ്റൊരു മഹാരഥനായിരുന്ന ഉമര്‍ ബാഫഖി തങ്ങൾ വിടപറയുന്നത്. കേരള രാഷ്ട്രീയത്തിന്റെയും ജീവിത വിശുദ്ധിയുടെയും ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന പ്രതീകങ്ങളായിരുന്നു ഇരുവരും.

പിതാവായിരുന്ന പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മരണ ശേഷം 1975 സെപ്റ്റംബർ ഒന്നിന് മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മുഹമ്മദലി തങ്ങൾ പൊതു രംഗത്ത് സജീവമാകുന്നത്. പിന്നീട് മരണപ്പെടുന്നത് വരെ നീണ്ട 34 വർഷങ്ങൾ തങ്ങൾ അതേ പദവിയിൽ തുടർന്നു. രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നായകനായിരിക്കുമ്പോൾ തന്നെ കേരള മുസ്‌ലിം ജനതയുടെ ആധികാരിക മത പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുമായി അഭേദ്യമായ ബന്ധം പുലർത്തിയ നേതാവായിരുന്നു തങ്ങൾ. നിരവധി മഹല്ലുകളുടെ ഖാസി സ്ഥാനവും തങ്ങൾ അലങ്കരിച്ചിരുന്നു. 2009 ഓഗസ്റ്റ് 1-ന് ഹൃദയാഘാതം മൂലം തങ്ങളെ മലപ്പുറത്തെ കെ.പി.എം. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് മരണപ്പെടുകയും ചെയ്യുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter