അല്‍ അഖ്‌സ പള്ളി കോമ്പൗണ്ട് ഇന്ന് വിശ്വാസികള്‍ക്കായി തുറന്നുനല്‍കും
ഇസ്രയേല്‍: ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അടച്ച അല്‍ അഖ്‌സാ കോമ്പൗണ്ട് ഇന്ന് (ഞായറാഴ്ച്ച) തന്നെ വിശ്വാസികള്‍ക്കായി തുറന്നുനല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ശനിയാഴ്ച്ചയാണ് ഇതു സംബന്ധമായ പ്രസ്താവന പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടത്. വിശ്വാസികള്‍, സന്ദര്‍ശകര്‍, ടൂറിസ്റ്റുകള്‍ തുടങ്ങിയവര്‍ക്ക് താമസിയാതെ പ്രവേശനം അനുവദിക്കുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
ചില വെടിവെപ്പുകളെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കോമ്പൗണ്ട് അടച്ചിരുന്നത്. വെടിവെച്ചവരെ പോലീസ് വധിച്ചിരുന്നു.
കൗമ്പൗണ്ട് അടച്ചുപൂട്ടിയത് അനീതിയും വിശ്വാസികളോടുള്ള വെല്ലുവിളിയുമാണെന്ന് മുന്‍ ഫലസ്തീന്‍ ഗ്രാന്റ് മുഫ്തി ശൈഖ് ഇക്‌രിമ സ്വബ്‌രി വ്യക്തമാക്കിയിരുന്നു.