മെഹബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി  വീണ്ടും നീട്ടി
ശ്രീനഗര്‍: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ തടവിലാക്കപ്പെട്ട പി.ഡി.പി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി വീണ്ടും നീട്ടി. മൂന്ന് മാസത്തേക്കാണ് മുന്‍ ജമ്മു കശ്മിര്‍ മുഖ്യമന്ത്രി കൂടിയായ മെഹ്ബൂബ മുഫ്തിയുടെ തടങ്കൽ നീട്ടുന്നത്. ഇത് മൂന്നാം തവണയാണ് മെഹബൂബയ്‌ക്കെതിരെ കുറ്റം ചുമത്തുന്നത്.

ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയതിന് പിന്നാലെ പൊതു സുരക്ഷാ നിയമം ചുമത്തിയാണ് മുഫ്തിയടക്കം നിരവധി രാഷ്ട്രീയ നേതാക്കളെ 2019 ആഗസ്റ്റ് അഞ്ച് മുതല്‍ തടവിലാക്കിയത്. എന്നാല്‍ ഫാറൂഖ് അബ്ദുല്ലക്കും ഒമര്‍ അബ്ദുല്ലക്കും മേല്‍ ചുമത്തിയ പൊതു സുരക്ഷാ നിയമം കഴിഞ്ഞ മാര്‍ച്ചില്‍ പിന്‍വലിച്ചിരുന്നുവെങ്കിലും മുഫ്തി തടവില്‍ തുടരുകയായിരുന്നു.

എട്ട് മാസം സര്‍ക്കാര്‍ തടങ്കലില്‍ കഴിഞ്ഞ ശേഷം മെഹ്ബൂബയെ ഏപ്രില്‍ ഏഴിന് വീട്ടിലേക്ക് മാറ്റിയിരുന്നു. മുഫ്തിയെ ഉടൻ മോചിപ്പിക്കണമെന്ന് മറ്റൊരു മുൻ മുഖ്യമന്ത്രിയായ ഒമർ അബ്ദുല്ല ആവശ്യപ്പെട്ടിരുന്നു. ജമ്മുകശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി തുടരുന്ന കാലത്തോളം താനിനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് കൂടിയായ ഒമര്‍ അബ്ദുല്ല പറഞ്ഞിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter