മുസ്‌ലിം വംശഹത്യ; കാനഡ സൂകിക്ക് അനുവദിച്ച പൗരത്വം റദ്ദാക്കി

മ്യാന്മറിന്റെ വിമോചന സമര നേതാവ് ആങ് സാന്‍ സൂകിയ്ക്ക് നല്‍കിയ പൗരത്വം റദ്ദാക്കാനുള്ള തീരുമാനത്തിന് കനേഡിയന്‍ പാര്‍ലമെന്റിന്റെ അംഗീകാരം. സൂകിയോടുള്ള ആദര സൂചകമായി 2007ല്‍ നല്‍കിയ പൗരത്വമാണ് റദ്ദാക്കുന്നത്. റോഹിന്‍ഗ്യന്‍ വംശഹത്യയെ തുടര്‍ന്നാണ് പാര്‍ലമെന്റിന്റെ തീരുമാനം. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ പൗരത്വം റദ്ദാക്കണമെന്ന ആവശ്യം വലിയ തോതില്‍ രാജ്യത്തുയര്‍ന്നിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത പാര്‍ലിമെന്റ് റോഹിംഗ്യന്‍ വിഷയത്തിലെ സുചിയുടെ നിലപാടിനെ ചോദ്യം ചെയ്തു. മ്യാന്‍മര്‍ സൈന്യം റോഹിംഗ്യന്‍ മുസ്ലിംങ്ങള്‍ക്കെതിരെ കടുത്ത അക്രമണം അഴിച്ചുവിട്ടതും പാര്‍ലിമെന്റില്‍ ചര്‍ച്ചയായി. ഇക്കാര്യങ്ങളില്‍ സുചി ആത്മാര്‍ത്ഥതയോടെ ഇടപെട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് പൗരത്വം റദ്ദാക്കാന്‍ തീരുമാനിച്ചത്. കാനഡയുടെ വിദേശകാര്യ വക്താവ് ആദം ഓസ്റ്റിനാണ് സൂകിയുടെ പൗരത്വം റദ്ദാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. റോഹിന്‍ഗ്യന്‍ ജനവിഭാഗത്തിന് നല്‍കുന്ന സഹായങ്ങള്‍ തുടരുമെന്നും കാനഡ അറിയിച്ചു. റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്കെതിരായ മ്യാന്‍മര്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ ആദ്യം മുതലെ രംഗത്തുള്ള രാജ്യമാണ് കാനഡ. മ്യാന്മറില്‍ നടക്കുന്നത് വംശഹത്യയാണെന്ന് കാനഡ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ, നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ്, ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല എന്നിവര്‍ക്കാണ് ഇതിനു മുന്‍പ് കാനഡ ആദരസൂചകമായി പൗരത്വം നല്‍കിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter