അറബ് ഉപരോധം യുദ്ധ പ്രഖ്യാപനമാണ്: ഖത്തര്‍

അറബ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം രക്ത രഹിത യുദ്ധ പ്രഖ്യാപനമാണെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് അല്‍ അത്തിയ്യ പറഞ്ഞു.
കരമാര്‍ഗവും കപ്പല്‍മാര്‍ഗവും വ്യോമമാര്‍ഗവും അതിര്‍ത്തികള്‍ അടച്ചുപൂട്ടി പൗരന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഇടപെടലിനെ എന്തുവിളിക്കണമെന്ന് അല്‍ അറബി അല്‍ ജദീദ്‌ന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം ചോദിച്ചു.
രക്ത രഹിത വിപ്ലവ പ്രഖ്യാപനത്തിന്റെ ഭാഗമായിരിക്കുകയാണ് ഖത്തര്‍, ഉപരോധവും കാമ്പയിനും അത് ലക്ഷ്യം വെച്ചുള്ളതാണ്. തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറും തുര്‍ക്കിയും രാഷ്ട്രീയ പരമായ സഖ്യമുണ്ട്, ഇരു രാജ്യങ്ങളും തമ്മിലെ പ്രതിരോധം സഹകരണം ശക്തിപ്പെടുത്താന്‍ കൂടിയാണ് എന്റെ അങ്കാറ സന്ദര്‍ശനമെന്നും അല്‍ അത്തിയ്യ വിശദീകരിച്ചു.
ഇനിയും തുര്‍ക്കി പട്ടാളത്തെ ഖത്തറില്‍ വിന്യസിക്കണമോയെന്ന് യോഗം ചര്‍ച്ച ചെയ്യും.
ഖത്തറിന് അമേരിക്കയുമായുള്ള ബന്ധം നയതന്ത്രപരമാണ്, തീവ്രവാദത്തിനെതിരെ പൊരുതാനുള്ളതാണ്.അമേരിക്കയുമായി സഹകരിച്ച് സിറിയന്‍ ജനതയെ ഖത്തര്‍ സഹായിക്കുകയാണ്, തീവ്രവാദ വിഭാഗങ്ങള്‍ക്ക് ഖത്തര്‍ സാമ്പത്തികമായി സഹായിക്കുന്നുവെന്ന്  ആരോപിക്കുന്നത് ലജ്ജാവഹമെന്നും അത്തിയ്യ പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter