റോഹിങ്ക്യകളെ തിരിച്ചെടുക്കാന്‍ മ്യാന്മര്‍ തയ്യാറാവണം: ബംഗ്ലാദേശ്


 

റാഖൈനില്‍ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് കുടിയേറിയ റോഹിങ്ക്യകളെ തിരിച്ചെടുക്കാന്‍ മ്യാന്‍മര്‍ തയ്യാറാവാണമെന്ന് ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുല്‍ ഹാമിദ്.

റോഹിങ്ക്യകള്‍ക്ക് സ്വന്തം നാട്ടിലേക്ക് സുരക്ഷിത മടക്കം സാധ്യമാക്കാന്‍ വേണ്ടി ഓരോ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും മുന്നിട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

ധാക്കയിലെ രാമകൃഷ്ണ മിഷന്‍ സംഘടിപ്പിച്ച ദുര്‍ഗ പൂജ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കസാഖിസ്താനില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന്‍ (ഒ.ഐ.സി) യോഗത്തിലും ഹാമിദ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

ഐക്യരാഷ്ട്ര സഭയുടെ 72ാം ജനറല്‍ അസംബ്ലിയില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും റോഹിങ്ക്യന്‍ പ്രശ്‌നം ഉയര്‍ത്തിക്കാണിച്ചിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter